Commonwealth Games 2022; 'ഇത് വെല്ലുവിളികളെ അതിജീവിച്ച് നേടിയ സ്വർണ്ണം'; സഹോദരനും പരിശീലകർക്കും സ്വർണ്ണനേട്ടം സമർപ്പിച്ച് അചിന്ത

രാജ്യത്തിന്റെ അഭിമാനമായ അചിന്ത തന്റെ മെഡൽ നേട്ടം സഹോദരനും പരിശീലകനുമാണ് സമർപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 1, 2022, 08:30 AM IST
  • രാജ്യത്തിന് അഭിമാനമായി 20-കാരനായ അചിന്ത സിയോളി
  • ഭാരോദ്വഹനത്തിൽ മൂന്നാം സ്വർണം നേടി ഇന്ത്യ
  • ഈ നേട്ടം എന്റെ സഹോദരനും പരിശീലകർക്കും സമർപ്പിക്കുകയാണ്
Commonwealth Games 2022; 'ഇത് വെല്ലുവിളികളെ അതിജീവിച്ച് നേടിയ സ്വർണ്ണം'; സഹോദരനും പരിശീലകർക്കും സ്വർണ്ണനേട്ടം സമർപ്പിച്ച് അചിന്ത
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടി ഇന്ത്യയുടെ യശസ് ഉയർത്തി,രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് 20-കാരനായ അചിന്ത സിയോളി.73 കിലോ ഗ്രാം വിഭാഗത്തിലാണ് അചിന്ത സ്വർണം നേടിയത്.ഇതോടെ ഭാരോദ്വഹനത്തിൽ മൂന്നാം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യ.
 
ഫൈനലിൽ മലേഷ്യൻ താരമായ എരി ഹിഥായത്ത് മുഹമ്മദിനെ തോൽപ്പിച്ചാണ് അചിന്ത സിയോളി ഒന്നാമതെത്തിയത്. രാജ്യത്തിന്റെ അഭിമാനമായ അചിന്ത തന്റെ മെഡൽ നേട്ടം സഹോദരനും പരിശീലകനുമാണ് സമർപ്പിക്കുന്നത്. 'വളരെയധികം സന്തോഷം. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഒടുവിൽ ഈ മെഡൽ കരസ്ഥമാക്കാൻ കഴിഞ്ഞത്. ഈ നേട്ടം എന്റെ സഹോദരനും പരിശീലകർക്കും സമർപ്പിക്കുകയാണ്. അടുത്തതായി, ഒളിമ്പിക്‌സിന് വേണ്ടി തയ്യാറെടുക്കും'. ഇങ്ങനെയായിരുന്നു മെഡൽ നേട്ടത്തിന് പിന്നാലെ അചിന്തയുടെ പ്രതികരണം.
 
ആകെ 313 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് അചിന്ത സിയോളി ഇന്ത്യയ്‌ക്കായി സ്വർണം നേടിയത്. സ്‌നാച്ചിൽ 143 കിലോയും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 170 കിലോയും ഉയർത്തി മലേഷ്യൻ താരത്തെ പിന്നിലാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News