Covaxin Trials : കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിന്റെ രണ്ടാംഘട്ടം അടുത്ത 12 ദിവസത്തിനുള്ളിൽ ആരംഭിക്കും, ആദ്യഘട്ടം വിജയമെന്ന് കേന്ദ്രം

മെയ് 13നായിരുന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ്  ഇന്ത്യ പരീക്ഷണത്തിനുള്ള അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചിട്ടുണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 18, 2021, 09:20 PM IST
  • അടുത്ത 12 ദിവസത്തിനുള്ളിൽ രണ്ടാംഘട്ടം ആരംഭിക്കുമെന്നാണ് നീതി അയോഗ് (NITI Aayog) അറിയിച്ചിരിക്കുന്നത്.
  • നീതി ആയോഗ് അംഗം വി.കെ പോളാണ് (VK Paul) ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
  • കോവാക്സിനാണ് (COVAXIN) അടുത്ത രണ്ടും മൂന്നും ഘട്ടങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.
  • മെയ് 13നായിരുന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരീക്ഷണത്തിനുള്ള അനുമതി നൽകിയിരുന്നത്
Covaxin Trials : കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിന്റെ രണ്ടാംഘട്ടം അടുത്ത 12 ദിവസത്തിനുള്ളിൽ ആരംഭിക്കും, ആദ്യഘട്ടം വിജയമെന്ന് കേന്ദ്രം

New Delhi : 18 വയിസിൽ താഴെയുള്ള കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ട വിജയത്തിന് ശേഷം കേന്ദ്ര രണ്ട് മൂന്ന് ഘട്ടങ്ങൾക്കും അനുമതി നൽകി. അടുത്ത 12 ദിവസത്തിനുള്ളിൽ രണ്ടാംഘട്ടം ആരംഭിക്കുമെന്നാണ് നീതി അയോഗ് (NITI Aayog) അറിയിച്ചിരിക്കുന്നത്. നീതി ആയോഗ് അംഗം വി.കെ പോളാണ് (VK Paul) ഇക്കാര്യം അറിയിച്ചത്. കോവാക്സിനാണ് (COVAXIN) അടുത്ത രണ്ടും മൂന്നും ഘട്ടങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.

മെയ് 13ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ്  ഇന്ത്യ പരീക്ഷണത്തിനുള്ള അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചിട്ടുണ്ടായിരുന്നു.

ALSO READ : Covaxin Trials: കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ DCGI യുടെ അനുമതി; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിലാണ് Clinical Trial

വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ തുടർന്നാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 0 മുതൽ 28 ദിവസങ്ങൾ വരെയുള്ള സമയത്ത് 2 വാക്‌സിൻ ഡോസുകൾ നലകിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. 525 വോളന്റിയർമാരിലാണ് പരീക്ഷണം നടത്തുകയെന്ന് ഭാരത് ബയോ ടേക് അറിയിച്ചിട്ടുണ്ട്.

മെയ് 12 നാണ് കോവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌തത്. വിവിധ പ്രദേശങ്ങളായിലായി 525 പേരിലാണ് പരീക്ഷണ കുത്തിവെയ്പ്പ് നടത്തുന്നത്. എയിംസ് ഡൽഹി, എയിമസ് പാറ്റ്ന, നാഗ്പുർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങി നിരവധി കേന്ദ്രങ്ങളിലായി ആണ് കോവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്തുന്നത്. 

ALSO READ : Covaxin Trials: കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ ശുപാർശ; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് പരീക്ഷണം

മെയ് 11ന് ഭാരത് ബയോടെക് പരീക്ഷണം നടത്താൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നൽകിയ അപേക്ഷ പരിഗണിച്ചപ്പോഴാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്കോ) COVID-19 സംബന്ധിച്ച സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) പരീക്ഷണങ്ങൾ നടത്താമെന്ന് ശുപാർശ ചെയ്‌തത്‌.

ALSO READ : Covaxin വാക്സിന്റെ വില കുറച്ചു, സംസ്ഥാനങ്ങൾക്ക് ഇനി കിട്ടുക 400 രൂപയ്ക്ക്

മുമ്പ് ഇതേ അപേക്ഷം കമ്മറ്റി മുമ്പാകെ സമർപ്പിച്ചിരുന്നെങ്കിലും എങ്ങനെയാണ് പരീക്ഷണങ്ങൾ നടത്തുന്നത് എന്ന പ്രോട്ടോകോൾ കൂടി ഉൾപ്പെടുത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന്  സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മുമ്പ് ഫെബ്രുവരി 24 നാണ് ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News