ഉത്തർപ്രദേശിലെ ചിലയിടങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി;നടപടി ഡൽഹിയിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ

ഗൗതം ബുദ്ധ് നഗറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 04:53 PM IST
  • കോവിഡ് ഉയരുന്ന സാഹചര്യത്തിലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നത്
  • ഇനി മുതൽ പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമായും ധരിക്കണം
  • വരും ദിവസങ്ങളിൽ ഇത് ഉയരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു
ഉത്തർപ്രദേശിലെ ചിലയിടങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി;നടപടി ഡൽഹിയിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി യുപി സർക്കാർ ഉത്തരവിറക്കി. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലും ഡൽഹിയോട് ചേർന്നു കിടക്കുന്ന ആറ് നാഷണൽ ക്യാപ്പിറ്റൽ റീജിയൻ ജില്ലകളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ഉയരുന്ന സാഹചര്യത്തിലാണ് മാസ്ക് പൊതുസ്ഥലങ്ങളിൽ വീണ്ടും നിർബന്ധമാക്കുന്നത്.

രാജ്യ തലസ്ഥാനത്തോട് ചേർന്നു കിടക്കുന്ന ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, ഹപൂർ, മീററ്റ്, ബുലൻഷഹർ, ബാഹ്പാട്ട് എന്നിവിടങ്ങളിലും ലക്നൗവിലും ഇനി മുതൽ പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമായും ധരിക്കണം. ഡൽഹിയിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലും ഇതിന്റെ സ്വാധീനം ഉണ്ടായേക്കുമെന്ന് മുൻപ് തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഗൗതം ബുദ്ധ് നഗറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഗാസിയാബാദിൽ 20, ലക്നൗവിൽ 10 എന്നിങ്ങനെയാണ് പുതിയ കേസുകളുടെ കണക്ക്. വരും ദിവസങ്ങളിൽ ഇത് ഉയരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മേഖലയിലെ സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഇതിനാൽ കോവിഡ് ഉയരാതെ പിടിച്ചു നിർത്താൻ കഴിയുമെന്നുമാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് പൊതുസ്ഥങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിലും കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം മുൻപ് നിർദേശം നൽകിയിരുന്നു. എന്നാൽ മാസ്ക് ധരിക്കുന്നത് തുടരുന്നത് തന്നെയാണ് നല്ലതെന്നും നിർദേശത്തിൽ പ്രത്യേകം പറയുന്നുമുണ്ട്. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും മാസ്ക് ധരിക്കണമെന്ന് പ്രത്യേക നിർദേശിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News