Covid India Update: കൊറോണ കേസുകൾ ക്രമാതീതമായി വര്‍ദ്ധിക്കുന്നു, മൂന്ന് സംസ്ഥാനങ്ങളിൽ മാസ്‌ക് നിർബന്ധം

Covid India Update:  കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 3 സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 03:01 PM IST
  • കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 3 സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.
Covid India Update: കൊറോണ കേസുകൾ ക്രമാതീതമായി വര്‍ദ്ധിക്കുന്നു, മൂന്ന് സംസ്ഥാനങ്ങളിൽ മാസ്‌ക് നിർബന്ധം

India Covid Update: രാജ്യത്ത് കൊറോണ കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3,038 ആണ്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21,179 ആയി.

Also Read:  India Largest Railway Station: ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്‍!! രാജ്യത്തിന്‍റെ ഏത് ഭാഗത്തേയ്ക്കും ട്രെയിന്‍ ലഭിക്കും!! 

തിങ്കളാഴ്ച കൊറോണ ബാധിച്ച് ഡൽഹിയിലും പഞ്ചാബിലും രണ്ട് പേർ വീതം മരിച്ചു. അതേസമയം, ജമ്മു-കശ്മീർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 1-1 രോഗികൾ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,30,901 ആയി ഉയർന്നു.

Also Read:  Obesity and Food: ശരീരഭാരം കൂടുന്നതില്‍ ആശങ്ക വേണ്ട, ഈ 4 സാധനങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചോളൂ
  

കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സർക്കാരുകൾ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്. ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഡല്‍ഹിയിലും പൊതു സ്ഥലത്ത് മാസ്ക് നിര്‍ബന്ധമാകും എന്നാണ് സൂചനകള്‍. 
 
ഹരിയാനയില്‍  100-ലധികം ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. അതായത്, നൂറിലധികം ആളുകൾ ഒത്തുകൂടുന്ന സ്ഥലത്ത് മാസ്ക് പ്രയോഗിക്കേണ്ടത് ആവശ്യമാണ്. ഇതുകൂടാതെ, സംസ്ഥാനത്തെ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ആളുകളും മാസ്ക് ധരിക്കണം. സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജാണ് ഇക്കാര്യം അറിയിച്ചത്. ഇതുകൂടാതെ, ജലദോഷവും ചുമയും ഉള്ള രോഗികളോട് നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ സർക്കാർ ഓഫീസുകളിലും ട്രസ്റ്റ് ഓഫീസുകളിലും സത്താറ ജില്ലയിലെ കോളേജുകളിലും ബാങ്കുകളിലും മാസ്ക് ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കി. മഹാരാഷ്ട്രയിലും കൊറോണ വ്യാപനം അതിവേഗമാണ് നടക്കുന്നത്. 

വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ ഏപ്രിൽ 1 മുതൽ സംസ്ഥാന ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കി. നിലവിൽ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,179 ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News