ന്യൂഡൽഹി: ഇന്ത്യയിൽ 1,27,952 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,059 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,01,114 ആയി ഉയർന്നു. സജീവ കേസുകൾ 13,31,648 ആണ്.
India reports 1,27,952 fresh #COVID19 cases, 2,30,814 recoveries, and 1059 deaths in the last 24 hours.
Active cases: 13,31,648
Death toll: 5,01,114
Daily positivity rate: 7.98%Total vaccination: 1,68,98,17,199 pic.twitter.com/HAWlsyMnp0
— ANI (@ANI) February 5, 2022
സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 1,03,921 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് 2,30,814 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,02,47,902 ആയി. അതേസമയം ദേശീയ കോവിഡ് റിക്കവറി നിരക്ക് 95.64 ശതമാനമാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.21 ശതമാനവുമാണ് രേഖപ്പെടുത്തിയത്. കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 168.98 കോടി ഡോസ് വാക്സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,03,856 കോവിഡ് പരിശോധനകളാണ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...