അംബാല എയർബേസിന് സമീപം വീണ്ടും ഡ്രോണുകൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

 ഡ്രോണുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വ്യോമസേന അംബാല പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 11:09 AM IST
  • വ്യോമസേന അംബാല പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി
  • സ്വാതന്ത്ര്യദിനത്തിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ പറന്നത്
 അംബാല എയർബേസിന് സമീപം വീണ്ടും ഡ്രോണുകൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

അംമ്പാല;അംബാല എയർബേസിന് സമീപം ഡ്രോണുകൾ കണ്ടെത്തി.തുടർച്ചയായി രണ്ടാം ദിവസമാണ് അംബാല എയർബേസിന് സമീപം ഡ്രോണുകൾ കാണപ്പെടുന്നത്. ഡ്രോണുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വ്യോമസേന അംബാല പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.സ്വാതന്ത്ര്യദിനത്തിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ പറന്നത്. നേരത്തെ ഓഗസ്റ്റ് 13-നും ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടിരുന്നു. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്.15-ന് കണ്ടത് ചുവന്ന നിറത്തിലുള്ള ഡ്രോൺ ആണെന്നും റിപ്പോർട്ട് ഉണ്ട്.

വ്യോമസേനയുടെ എയർഫോഴ്‌സ് സ്റ്റേഷന് ചുറ്റും ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.അതിർത്തി പ്രദേശങ്ങളിൽ അനധികൃതമായി ഡ്രോൺ പറക്കുന്നതായി ഇതിന് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ നീങ്ങുന്നതായി സൈനിക‌ർ അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News