Delhi Farmers Riot: Red Fort ൽ കൊടി ഉയ‍ർത്തി ക‍ർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police

മഞ്ഞ നിറത്തിലുള്ള രണ്ട് കൊടികളാണ് കെട്ടിയത്. പൊലീസ് എത്തി കൊടി മരത്തിന്റെ സമീപത്ത് നിന്ന് പ്രക്ഷോഭകാരികളെ നീക്കിയതിന് ശേഷം കെടി മാറ്റുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jan 26, 2021, 05:43 PM IST
  • മഞ്ഞ നിറത്തിലുള്ള രണ്ട് കൊടികളാണ് കെട്ടിയത്
  • പൊലീസ് എത്തി കൊടി മരത്തിന്റെ സമീപത്ത് നിന്ന് പ്രക്ഷോഭകാരികളെ നീക്കിയതിന് ശേഷം കെടി മാറ്റുകയും ചെയ്തു.
  • ചെങ്കോട്ടയിൽ നാട്ടിയത് ഖലിസ്ഥാനി കൊടിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ
  • ഡൽഹി ന​ഗരത്തിലെ കർഷക പ്രക്ഷോഭത്തെ തുടർന്ന് ആഭന്ത്ര മന്ത്രാലയം ഇന്ന് അർധ രാത്രി വരെ ഇന്റനെറ്റ് സൗകര്യം നിർത്താലാക്കി
Delhi Farmers Riot: Red Fort ൽ കൊടി ഉയ‍ർത്തി ക‍ർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police

Farmers Riot: Delhi ന​ഗരത്തിൽ പ്രവേശിച്ച കർഷക പ്രക്ഷോഭകാരികൾ ചരിത്രവും രാഷ്ട്രീയ പ്രസിദ്ധവും Red Fort ൽ പ്രവേശിച്ച് കൊടി നാട്ടി. മഞ്ഞ നിറത്തിലുള്ള രണ്ട് കൊടികളാണ് ആദ്യം പ്രക്ഷോഭകാരികളിൽ ഒരാൾ കയറി കെട്ടിയത്. ഇതിന് മുകളിലായിട്ടാണ് എല്ലാ വർഷവും പ്രധാനമന്ത്രി സ്വാതന്ത്രീയ ദിനത്തിൽ കൊടി ഉയർത്തുന്നത്. ഏകദേശം പത്തോളം കൊടികളാണ് പ്രക്ഷോഭകാരികൾ നാട്ടിയത്.

പൊലീസ് എത്തി കൊടി മരത്തിന്റെ സമീപത്ത് നിന്ന് പ്രക്ഷോഭകാരികളെ നീക്കിയതിന് ശേഷം കെടി മാറ്റുകയും ചെയ്തു. എന്നാൽ ചിലർ ചെങ്കോട്ടയുടെ (Red Fort) മുകളിൽ കയറി കൊടി സ്ഥാപിക്കുകയും ചെയ്തു. അതിനിടെ ചെങ്കോട്ടയിൽ നാട്ടിയത് ഖലിസ്ഥാനി കൊടിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഒരു വിഭാ​ഗം സിന്ധു പ്രദേശങ്ങളിലെ സിഖ് മതവുമായി ബന്ധപ്പെട്ട കൊടിയാണ് നാട്ടിയതെന്നാണ് പറയുന്നത്. ചെങ്കോട്ടയിൽ സമരാനുകൂലികളെ പിരിച്ചു വിടാൻ സുരക്ഷ ഉദ്യോ​ഗസ്ഥർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്

ALSO READ: Farmers Protest: Singhu, Tikri അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു
 

ഡൽഹി ന​ഗരത്തിലെ കർഷക പ്രക്ഷോഭത്തെ തുടർന്ന് ആഭന്ത്ര മന്ത്രാലയം ഇന്ന് അർധ രാത്രി വരെ ഇന്റനെറ്റ് സൗകര്യം നിർത്താലാക്കി. അതോടൊപ്പം ഡൽഹി മെട്രൊ സർവീസ് നിർത്തിവെക്കുകയും ചെയ്തു. അതിനിടെ Delhi ITO യിൽ പ്രക്ഷോഭത്തിനിടെ ട്രാക്ടറിൽ നിന്ന് വീണ് ഒരാൾ മരിച്ചു. ഉത്തരഖണ്ട് സ്വദേശി പൊലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് സഹോദരൻ മാധ്യമങ്ങളോടയി പറ‍ഞ്ഞു. എന്നാൽ ന​ഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വീണ് മരിക്കുകായായിരുന്നുയെന്ന് ഡൽഹി പൊലീസ് പരഞ്ഞു.

ഇന്ന് Republic Day ത്തിൽ  കർഷക‌ർ ട്രാക്ടർ റാലി നടത്തിയതാണ് പിന്നീട് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സിങ്കു, ​ഗാസിപൂർ, ത്രക്രി  അതിർത്തിയിൽ നിന്നുള്ള വലിയ കൂട്ടം കർഷകർ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് ഡൽഹി നഗരത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പൊലീസ് ആദ്യം ഇവർക്കെതിരെ കണ്ണൂർ വാതകം, ജലപീരങ്കി തുടങ്ങിയവ ഉപയോ​ഗിച്ചെങ്കിലും കർഷകർ വലിയ രീതിയിൽ തിരിച്ചടിക്കുകയായിരുന്നു. 

ALSO READ: Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്

എന്നാൽ പ്രക്ഷോഭത്തിന് കാരണക്കാരായ കർഷകക സംഘടനയെ തള്ളി സയുക്ത കർഷക സംഘടനകൾ (Farmers Union). ബി.കെ.യു ഉ​ഗ്രഹാൻ, കിസാൻ മസ്ദൂ‌‍‍ർ, എന്നീ സംഘടനകളാണ് ആക്രമത്തിന് പ്രേരിപ്പിച്ചതെന്ന് സമര സമിതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക
 

Trending News