ന്യൂഡല്‍ഹി: PM Cares Fund (Prime Ministers Citizen And Relief In Emergency Situations) -ന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കിയത് 2.25 ലക്ഷം രൂപ. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് (Corona Virus) ദുരിതാശ്വാസ നിധിയിലേക്കാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
PM-CARES Fund: 25 കോടി സംഭാവന ചെയ്ത് അക്ഷയ് കുമാര്‍, 3 ഖാന്‍മാര്‍ എവിടെയെന്ന്‍ സോഷ്യല്‍ മീഡിയ ....!!
പെണ്‍ക്കുട്ടികളുടെ പഠനം മുതല്‍ ഗംഗാ നദി ശുചീകരണം വരെ പലവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നരേന്ദ്ര മോദി ധനസഹായം നല്‍കാറുണ്ട്. 103 കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ മോദി നല്‍കിയിട്ടുള്ളത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലല്ല PM Cares-ന്‍റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നത്.
PM-CARES Fund:ബോളിവുഡ് താരങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
കഴിഞ്ഞ വര്‍ഷത്തെ കുംഭമേളയില്‍ പങ്കെടുത്ത ശുചീകരണ തൊഴിലാളികള്‍ക്കായി മോദി നല്‍കിയത് 21 ലക്ഷം രൂപയാണ്. ദക്ഷിണ കൊറിയയുടെ സോള്‍ സമാധാന പുരസ്കാരത്തിനായി ലഭിച്ച 1.3 കോടി രൂപ ഗംഗാ നദി ശുചീകരണത്തിനായി നല്‍കി. മൊമന്‍റോകള്‍ ലേലം ചെയ്ത് ലഭിച്ച 3.40 കോടിയും സമ്മാനങ്ങള്‍ ലേലം ചെയ്ത് ലഭിച്ച 8.35 കോടിയും മോദി ഗംഗാ നദി ശുചീകരണത്തിനായി നല്‍കി.
PM-CARES Fund: കൊറോണക്കെതിരായ പോരാട്ടത്തിൽ അണിചേർന്ന് BCCI...!!
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സമ്മാനങ്ങള്‍ വിറ്റ് കിട്ടിയ 89.96 കോടി രൂപ പെണ്‍ക്കുട്ടികളുടെ പഠനത്തിനായുള്ള കന്യാകേളവാണി ഫണ്ടിലേക്ക് നല്‍കിയിരുന്നു. ഈ കാലഘത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെണ്‍മക്കളുടെ പഠനത്തിനായി 21ലക്ഷം രൂപയും മോദി നല്‍കിയിരുന്നു.