India Covid Updates: തുടർച്ചയായ 5ാം ദിവസവും 10,000ന് മുകളിൽ തന്നെ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 67,000 കടന്നു

Covid 19 latest Updates: 12,193 പുതിയ കോവിഡ് കേസുകളായിരുന്നു ഇന്ത്യയിൽ ശനിയാഴ്ച റിപ്പോ‍ർട്ട് ചെയ്തിരുന്നത്. ശനിയാഴ്ചത്തെ കണക്ക് പ്രകാരം 220.66 കോടി ഡോസ് ആന്റി-കോവിഡ് വാക്‌സിനുകൾ ഇതുവരെ നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 23, 2023, 11:31 AM IST
  • 10,112 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്.
  • ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67,806 ആയി.
  • രോ​ഗമുക്തി നേടിയവരുടെ എണ്ണം 9833 ആണ്
India Covid Updates: തുടർച്ചയായ 5ാം ദിവസവും 10,000ന് മുകളിൽ തന്നെ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 67,000 കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്നും 10,000 കടന്നു. 10,112 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67,806 ആയി. രോ​ഗമുക്തി നേടിയവരുടെ എണ്ണം 9833 ആണ്. ശനിയാഴ്ച 12,193 പേർക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്ത്യയിൽ കോവിഡ് പടർന്നു പിടിച്ചതിന് ശേഷം 5,31,329 പേർ രോ​ഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 

എക്സ്ബിബി.1.16 എന്ന കോവിഡ് വേരിയന്റാണ് ഇപ്പോൾ കേസുകൾ ഉയരാൻ കാരണമായിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വാക്സിൻ എടുത്തതിനാലും കോവിഡ് പല തവണ വന്നുപോയതിനാലും പലരിലും പ്രതിരോധിശേഷി ഉണ്ടെന്നും അതിനാൽ ഇപ്പോൾ കോവിഡ് ബാധിച്ചാലും വലിയ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും അവർ പറയുന്നു. 

Also Read: Delhi Covid Update: ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; 1,515 പുതിയ കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു

 

എന്നിരുന്നാലും വാക്സിൻ എടുക്കാത്തവർ നിർബന്ധമായും വാക്സിൻ എടുക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യം സൂക്ഷ്മതലത്തിൽ (ജില്ല, ഉപജില്ലകൾ) പരിശോധിക്കാനും, സമയോചിതവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ സംസ്താന സർക്കാരുകൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.  

അതേസമയം ഡൽഹിയിൽ കേസുകൾ വർധിക്കുകയാണ്. ഡൽഹിയിൽ ശനിയാഴ്ച 1,515 കോവിഡ് കേസുകളും ആറ് മരണങ്ങളും രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 26.46 ആണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,595 ആയി ഉയർന്നു. ആകെ കേസുകളുടെ എണ്ണം 20,32,424 ആണ്. ശനിയാഴ്ചയുണ്ടായ ആറ് മരണങ്ങളിൽ ഒരു മരണത്തിന്റെ പ്രാഥമിക കാരണം കോവിഡാണെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News