PSLV-C51 Amazonia-1: ഭഗവത്ഗീതയും നരേന്ദ്ര മോദിയുടെ ചിത്രവും ബഹിരാകാശത്തേയ്ക്ക് കുതിച്ചു

 ബഹിരാകാശ കേന്ദ്രത്തിൽ നിന്നു നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയും ഇന്ന് രാവിലെ 10:24 നാണ് കുതിച്ചുയർന്നത്.      

Written by - Ajitha Kumari | Last Updated : Feb 28, 2021, 10:51 AM IST
  • ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ പിഎസ്എൽവി-സി51 വിക്ഷേപണം കുതിച്ചുയർന്നു.
  • പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള Amazonia-1 ആണ്.
  • പി‌എസ്‌എൽ‌വിയുടെ 53-ാമത്തെ ദൗത്യമാണ് പി‌എസ്‌എൽ‌വി-സി 51.
PSLV-C51 Amazonia-1: ഭഗവത്ഗീതയും നരേന്ദ്ര മോദിയുടെ ചിത്രവും ബഹിരാകാശത്തേയ്ക്ക് കുതിച്ചു

ബംഗളൂരു: ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ പിഎസ്എൽവി-സി51 വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാനിൽ (Sathish Dhawan Space Centre)  നടന്നു.   ബഹിരാകാശ കേന്ദ്രത്തിൽ നിന്നു നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയും ഇന്ന് രാവിലെ 10:24 നാണ് കുതിച്ചുയർന്നത്. 

 

 

പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലെ (PSLV-C51) പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള Amazonia-1 ആണ്. ഇത് കൂടാതെ മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വിന്യസിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതുടെ ഇലക്ട്രോണിക് പതിപ്പ്, 25000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയാണ് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുന്നത്.  

Also Read: NASA യുടെ Perseverance Rover ദൗത്യം വിജയം; ചൊവ്വയിലെ ജീവന്റെ സാന്നിധ്യമറിയാൻ ഇനി താമസമില്ല

പി‌എസ്‌എൽ‌വിയുടെ 53-ാമത്തെ ദൗത്യമാണ് പി‌എസ്‌എൽ‌വി-സി 51. ചെന്നൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ശ്രീഹരിക്കോട്ടയിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യയുടെ (SKI) സതീഷ് ധവാൻ സാറ്റ് (എസ്ഡി സാറ്റ്) ഈ ഉപഗ്രഹങ്ങളിൽ ഉൾപ്പെടുന്നു. ഈ ബഹിരാകാശ പേടകത്തിന്റെ മുകളിലെ പാനലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ചിത്രമുണ്ട്.

ഇതിനുപുറമെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ചെയർമാൻ ഡോ. കെ. ശിവൻ, സയന്റിഫിക് സെക്രട്ടറി ഡോ. ആർ. ഉമാമഹേശ്വരൻ എന്നിവരുടെ പേരും ചുവടെയുള്ള പാനലിൽ എഴുതിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News