രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തിലാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്. ചിത്രം ഒഴിവാക്കിയതിൽ വൻ പ്രതിഷേധമാണിപ്പോൾ നടക്കുന്നത്. പട്ടികയിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, പട്ടേല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ലാലാ ലജ്പത് റായി, ബാല ഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, ഡോ.ബി ആര്‍ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൗലാനാ അബ്ദുള്‍ കലാം ആസാദ് എന്നിവരുടെ പേരുകളുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേശ് കർണാടകയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ആഞ്ഞടിച്ച് “നെഹ്‌റു അത്തരം നിസ്സാരതയെ അതിജീവിക്കും”. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ചിത്രം പങ്കുവച്ച് കൊണ്ട് ട്വീറ്റ് ചെയ്തു.നെഹ്‌റുവിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും കർണാടക സർക്കാരിന്റെ പരസ്യത്തിൽ മഹാത്മാഗാന്ധി, മൗലാന ആസാദ്, സുഭാഷ് ചന്ദ്രബോസ് എന്നിവരും ഉൾപ്പെടുന്നു.
പത്രങ്ങളിൽ വന്ന പരസ്യത്തിന്റെ പേരിൽ മറ്റ് പല കോൺഗ്രസ് നേതാക്കളും കർണാടക സർക്കാരിനെ വിമർശിച്ചു. ഇതിനു ശേഷം പട്ടികയിൽ നെഹ്‌റുവിനെ ഒഴിവാക്കിയപ്പോൾ സവർക്കറുടെ പേര് ഉൾപ്പെടുത്തി 'വിപ്ലവ സവർക്കർ' എന്ന് പേരിട്ടു.
ഹിന്ദുത്വ ആശയപ്രചാരകന്‍ വി ഡി സവര്‍ക്കറുടെ പേരും പട്ടികയിലുണ്ട്. വിപ്ലവകാരി സവര്‍ക്കര്‍ എന്നാണ് പേരിനൊപ്പം വിശേഷിപ്പിച്ചിരിക്കുന്നത്. ‘വിനായക് ദാമോദര്‍ സവര്‍ക്കര്‍ വിപ്ലവകരമായ മാര്‍ഗങ്ങളിലൂടെ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്ന് വാദിക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാറില്‍ തടവിലാക്കപ്പെടുകയും ഒട്ടേറെ പീഡനത്തിനിരാകുകയും ചെയ്തു’ എന്നാണ് സവര്‍ക്കറുടെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...