Lulu shopping mall: രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ അവസരം: തെലങ്കാനയിൽ ആദ്യ മാൾ തുറന്ന് ലുലു

Lulu shopping mall opened in Hyderabad: തെലങ്കാന മന്ത്രി കെ.ടി രാമറാവുവിന്റെ നിശ്ചദാർഢ്യം അഭിനന്ദനം അർഹിക്കുന്നതാണെന്ന് എം.എ യൂസഫലി  

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 11:11 PM IST
  • തെലങ്കാനയിലെ ആദ്യത്തെ ലുലുമാൾ ആണിത്.
  • വ്യവസായമന്ത്രി കെ.ടി റാമറാവു ആണ് ഉദ്ഘാടനം നിർവഹിച്ചത്.
  • രണ്ട് ലക്ഷം സ്വയർഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ്.
Lulu shopping mall: രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ അവസരം: തെലങ്കാനയിൽ ആദ്യ മാൾ തുറന്ന് ലുലു

ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ തുറന്ന് തെലങ്കാനയിലെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. അഞ്ച് ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ്.

സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ നിശ്ചയിച്ച നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാൾ. ധാരണാപത്രത്തിൽ ഒപ്പുവച്ച് മാസങ്ങൾക്കകം പദ്ധതി യാഥാർത്ഥ്യമായി.

ALSO READ: നായയ്ക്ക് നടക്കാനായി സ്റ്റേഡിയം ഒഴിപ്പിച്ച IAS ഉദ്യോഗസ്ഥയ്ക്ക് ഇനി വീട്ടിലിരിക്കാം..!!

ഹൈദരാബാദിലെ ആദ്യ മാൾ പൂർത്തീകരിക്കാൻ മികച്ച പിന്തുണയാണ് തെലങ്കാന സർക്കാർ നൽകിയതെന്നും കെ.ടി രാമറാവുവിന്റെ നിശ്ചദാർഢ്യവും വ്യവസായ കാഴ്ചപ്പാടും അഭിനന്ദനം അർഹിക്കുന്നതാണെന്നും എം.എ യൂസഫലി ചൂണ്ടികാട്ടി. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി പദ്ധതികൾ ലുലുവിന്റെ പട്ടികയിലുണ്ട്. പ്രാദേശിക ഉത്പന്നങ്ങളുടെ കൂടുതൽ പ്രചാരണത്തിനായി ഭക്ഷ്യസസംസ്‌കരണ കയറ്റുമതി കേന്ദ്രവും സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രവുമാണ് അടുത്ത പദ്ധതി. 3500 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത മൂന്ന വർഷത്തിൽ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളും, ഹൈപ്പർമാർക്കറ്റുകളും ഇതിന്റെ ഭാഗമായി തുറക്കും - ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് തെലങ്കാനയിൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും കൂടുതൽ വ്യവസായ സാധ്യകൾക്കുള്ള അവസരം തുറന്നിടുമെന്നും വ്യവസായ മന്ത്രി കെ.ടി. രാമറാവു വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കാഴ്ചപ്പാടും നിക്ഷേപസൗഹൃദ സമീപനത്തിനും തെലങ്കാന ഏറെ നന്ദി അറിയിക്കുന്നുവെന്നും കെ.ടി.ആർ കൂട്ടിചേർത്തു.

രണ്ടായിരത്തിലധികം പേർക്കാണ് പുതിയ തൊഴിലവസരം ഒരുങ്ങുയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പർമാർക്കറ്റ് കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെംയിം സെന്ററായ ലുലു ഫൺടൂറ , ഇലക്ട്രോണിക്‌സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലുകണക്ട്, ബ്രാൻഡഡ് ഫാഷൻ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോർ, എഴുപത്തിയഞ്ചിലധികം അന്താരാഷ്ട്ര ബ്രാൻഡഡ് ഉത്പന്നങ്ങൾ,1400 പേരുടെ സീറ്റിങ്ങ് സജ്ജീകരണമുള്ള അഞ്ച് തിയേറ്റർ സ്‌ക്രീനുകൾ, വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോർട്ട് എന്നിവ മാളിലെ മറ്റ് ആകർഷണങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News