ചെന്നൈ : ഭതൃസഹോദരിക്ക് ദത്ത് നൽകിയ കുട്ടിയെ തിരികെ വേണമെന്നാവശ്യപ്പെട്ട് പെറ്റമ്മ. 9 വർഷം കുഞ്ഞിനെ വളർത്തിയ പോറ്റമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ മദ്രാസ് ഹൈക്കോടതിയുടെ വിധി. അതേസമയം പെറ്റമ്മയ്ക്ക് ആഴ്ചയിൽ ഒരു ദിവസം മകളെ കാണാൻ കോടതി അനുമതി നൽകിട്ടുണ്ട്.
സേലം സ്വദേശിനികളായ ശരണ്യയുടെയും സത്യയുടെയും കേസിന്മേലാണ് കോടതി വിധി. ഭർത്താവിന്റെ സഹോദരിക്ക് 9 വർഷം മുമ്പാണ് ശരണ്യ ത്നറെ രണ്ടാമത്തെ മകളെ ദത്ത് നൽകിയത്. എന്നാൽ തന്റെ തിരികെ വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ശരണ്യ കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ നിലാപടും കണക്കിലെടുത്തായിരുന്നു കോടതി വിധി.
ALSO READ : Anupama Child Adoption Controversy : ദത്ത് വിവാദം : അനുപമയുടെ അച്ഛന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി
2012ലാണ് ശരണ്യ ശിവകുമാർ ദമ്പതികൾ മക്കൾ ഇല്ലായിരുന്ന സത്യ-രമേശ് ദമ്പതികൾക്ക് തങ്ങളുടെ മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ പെൺക്കുട്ടിയെ ദത്ത് നൽകാൻ തീരുമാനിച്ചത്. ശേഷം 2019 രമേശ് കാൻസർ ബാധിച്ച് മരിച്ചതോടെയാണ് ഇവർക്കിടിയൽ പ്രശ്നം ഉണ്ടാകുന്നത്.
മകളെ തിരികെ വേണമെന്ന് ശരണ്യയും ശിവകുമാറും ആവശ്യപ്പെട്ടപ്പോൾ സത്യ അനുവദിക്കില്ല എന്ന നിലപാട് എടുത്തപ്പോൾ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണതയിലാക്കി. ഇരുവരും കോടതി സമീപിക്കുകയും ചെയ്തു.
ALSO READ : Anupama Baby Adoption Controversy | ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ കോടതി ഉത്തരവ്
ഇരുപക്ഷത്തെ വാദം കേട്ടാണ് കോടതി തീരമാനം എടുത്തത്. എന്നാൽ കുട്ടി തനിക്ക് രണ്ട് അമ്മമാരെയും വേണമെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പോറ്റമ്മയ്ക്കൊപ്പം കുട്ടിയെ വിടാനും ആഴ്ചയിൽ ഒരിക്കൽ കുഞ്ഞിനെ കാണാൻ പെറ്റമ്മയ്ക്കും കോടതി അവസരം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...