Omicron Big Update: ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രം, 200 കടന്ന് രോഗികള്‍, കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീതിയില്‍ രാജ്യം

കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇപ്പോൾ ലോകമെമ്പാടും അതിവേഗം പടരുകയാണ്. ഒമിക്രോണ്‍ വ്യാപനം ഇന്ത്യയിലും തീവ്രമാവുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 03:40 PM IST
  • ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 200 കവിഞ്ഞു.
  • നിലവില്‍ മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതല്‍ രോഗികള്‍. ഇതുവരെ 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
Omicron Big Update: ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രം, 200 കടന്ന് രോഗികള്‍,  കോവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീതിയില്‍ രാജ്യം

New Delhi: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇപ്പോൾ ലോകമെമ്പാടും അതിവേഗം പടരുകയാണ്. ഒമിക്രോണ്‍ വ്യാപനം ഇന്ത്യയിലും തീവ്രമാവുകയാണ്.  

ഡിസംബറിന്‍റെ തുടക്കത്തിൽ ഈ പുതിയ വകഭേദം ഇന്ത്യയില്‍  സ്ഥിരീകരിച്ചതിനുശേഷം, കഴിഞ്ഞ ആഴ്ച മുതൽ ഒമിക്രോണ്‍ ബാധിച്ചവരുടെ  എണ്ണത്തില്‍ വര്‍ദ്ധനയാണ്  കാണുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  ഇന്ത്യയില്‍  ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം  200 കവിഞ്ഞു.  പുതിയ മെഡിക്കല്‍  ബുള്ളറ്റിൻ അനുസരിച്ച്, 200 രോഗികളിൽ 77 പേർ സുഖം പ്രാപിച്ചു.

Also Read: Omicron: വിദേശത്തുനിന്നും ഈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് RTPCR നിര്‍ബന്ധം, എങ്ങിനെ മുന്‍കൂട്ടി ബുക്ക് ചെയ്യാം

നിലവില്‍ മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതല്‍ രോഗികള്‍.  ഇതുവരെ 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.

ആരോഗ്യ മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, മഹാരാഷ്ട്രയില്‍ 54,  ഡൽഹിയില്‍ 54 ഒമിക്രോണ്‍ കേസുകള്‍   രജിസ്റ്റർ ചെയ്തിട്ടുണ്ട്, തെലങ്കാന 20, കർണാടക  19, രാജസ്ഥാന്‍  18, കേരളം  15, ഗുജറാത്ത് 14, ഉത്തർപ്രദേശ് 2, ആന്ധ്രാപ്രദേശ്  1, ചണ്ഡീഗഢ്  1, തമിഴ്‌നാട്  1, പശ്ചിമ ബംഗാള്‍ 1  എന്നിങ്ങനെയാണ് കേസുകൾ സ്ഥിരീകരിച്ചിരിയ്ക്കുന്നത്‌. 

അതേസമയം, ഒമിക്രോണ്‍  വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ രാജ്യം  കൊറോണ  മൂന്നാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News