തിരുവനന്തപുരം: ഗഗൻയാൻ പദ്ധതിയിലെ ബഹിരാകാശ സഞ്ചാരികളുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് സംഘത്തലവൻ. പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ നാലുപേരാണ് ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. ഇവരിൽ മൂന്ന് പേരാണ് ഗഗന്യാന് പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവർ മൂന്നുപേരുടെയും പരിശീലനം പൂർത്തിയായി.
1999 മുതൽ വ്യാമ സേനയുടെ ഭാഗമാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. നിലവിൽ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലാണ് അദ്ദേഹം. പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണൻ്റെയും മകനാണ് പ്രശാന്ത്. പാലക്കാട് അത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ആയിരിക്കെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു.
#WATCH | Prime Minister Narendra Modi reviews the progress of the Gaganyaan Mission and bestows astronaut wings to the astronaut designates.
The Gaganyaan Mission is India's first human space flight program for which extensive preparations are underway at various ISRO centres. pic.twitter.com/KQiodF3Jqy
— ANI (@ANI) February 27, 2024
ALSO READ: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ L1 വിക്ഷേപണം
ഗഗൻയാൻ പദ്ധതി പുതിയ കാലത്തിന്റെ തുടക്കമാണെന്നും ഗഗൻയാൻ യാത്രാ സംഘത്തെ കണ്ടതും സംസാരിക്കാൻ കഴിഞ്ഞതും ഭാഗ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇവർ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ്. രാജ്യത്തിന്റെ മുഴുവൻ ആശംസയും നിങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗഗന്യാന് ദൗത്യം 2025-ല്‍ നടപ്പാക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ദൗത്യം വിജയമായാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് നിലവിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ബഹിരാകാശ രംഗത്ത് വലിയ ചുവട് വയ്പ്പാണ് ഗഗൻയാൻ പദ്ധതിയിലൂടെയുണ്ടാകുന്നത്. ദൗത്യം വിജയകരമായാൽ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ബഹിരാകാശ സൂപ്പര്‍ പവറായി ഇന്ത്യ മാറും. ഗഗന്യാന് ദൗത്യത്തിനിടയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിന് പുറമെ ഐഎസ്ആര്‍ഒ നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഈ പേടകത്തില്‍ വച്ച് നടത്തും. മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ യാത്രികരെ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കുകയാണ് ഗഗന്യാന് ദൗത്യം.
ALSO READ: ആദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2ന്
ബഹിരാകാശ യാത്രികര്‍ക്കുള്ള സ്പേസ് സ്യൂട്ടുകള്‍, ഗഗന്യാന് പേടകം, ഭൂമിയിലേക്ക് തിരികെ എത്തുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന താപനില അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ, പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട്, ഗഗന്യാന് പേടകത്തിനുള്ളിലെ ലൈഫ് സപ്പോള്‍ട്ട് സംവിധാനം, വിക്ഷേപണത്തിനിടെ അപകടമുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശേഷി എന്നിവയെല്ലാം ഐഎസ്ആര്‍ഒ സ്വയം വികസിപ്പിച്ചതാണ്.
ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാര്‍ഥ ഗഗന്യാന് ദൗത്യത്തിന്റെ സാഹചര്യങ്ങള്‍ പരീക്ഷിക്കുന്നതിനായി നടത്തുന്ന ആളില്ലാ ഗഗന്യാന് പരീക്ഷണം ഈ വര്‍ഷം തന്നെ നടത്തിയേക്കും. യഥാര്‍ഥ ദൗത്യത്തിന് മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണമാണിത്. ബഹിരാകാശ യാത്രികരെ സഹായിക്കാനുള്ള വ്യോമമിത്ര റോബോട്ടും ഈ ദൗത്യത്തിൽ ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.