ന്യൂഡൽഹി: ജമ്മു-കശ്മീർ, ഡൽഹി-എൻസിആർ മേഖലകളിൽ ഭൂചലനം. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഫൈസബാദ് ഹിന്ദുകുഷ് മേഖലയിൽ വൈകിട്ട് 7.55ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി ട്വീറ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെടുന്നത്. ജനുവരി 1 ന് പുലർച്ചെ 1:19 ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സാമ്പത്തികമാന്ദ്യം ടെക് മേഖലയെ പ്രതിസന്ധിയിലാക്കുന്നു;കൂട്ടപ്പിരിച്ചുവിടലിന്റെ പാതയിൽ ബൈറ്റ് ഡാന്‍സും
സാമ്പത്തിക മാന്ദ്യം പല മേഖലകളെയും ബാധിച്ച്കഴിഞ്ഞു..അതിന്റെ ഭാഗമായുള്ള പ്രതിസന്ധികളും തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇത് ഏറ്റവുമധികം ബാധിച്ചത് ടെക്നിക്കൽ മേഖലയെ ആണ്..മെറ്റ, ട്വിറ്റർ, തുടങ്ങിയ വൻകിട കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിട്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നത്. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണിന്റെ തീരുമാനം.മൂന്ന് ലക്ഷത്തോളം വരുന്ന കോര്‍പറേറ്റ് ജീവനക്കാരിൽ 6 ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. ഈ മാസം 18ഓടെ ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച നിർദേശം നൽകും.
ആമസോണിന് പിന്നാലെ ചൈനീസ് ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനിയായ ബൈറ്റ് ഡാന്‍സും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണ്..ചൈനയിലെ ജീവനക്കാരെ മാത്രമാകും പിരിച്ചുവിടുക. ടിക് ടോക്കിന്റെയും ഹെലോയുടെയും ഉടമയായ ബൈറ്റ് ഡാൻസ് ഇതാദ്യമായല്ല ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞ വർഷം ജൂണിലും 100ലധികം ജിവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ടെക്നോളജി രംഗത്തെ വിദഗ്ധർ പറയുന്നത് , കഴിഞ്ഞവർഷത്തെ പിരിച്ചുവിടൽ ഈ വർഷവും തുടരുമെന്നാണ്..ബിസിനസ് സാഹചര്യം കണക്കിലെടുത്ത് ചിലവ് ചുരുക്കുന്നതിനാണ് കമ്പനികളൊക്കെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്.പുതിയ ജോലികൾ കണ്ടെത്താൻ കമ്പനികൾ ജീവനക്കാർക്ക് 60 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും ഇതിൽ പരാജയപ്പെടുന്നവർക്ക് പിരിച്ചുവിടൽ പാക്കേജ് ആനുകൂല്യം ലഭിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ആഗോളതലത്തിൽ രണ്ട് ലക്ഷം ടെക്കികൾക്ക് ഇതോടകം തന്നെ തൊഴിൽ നഷ്ടപ്പെട്ടു.പ്രതിസന്ധികളിൽ നിന്ന് കരകയറാൻ കഴിയുമോ എന്നാണ് ടെക് ലോകം കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...