Narada Case : TMC നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു

അടുത്തിടെ കഴിഞ്ഞ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ തോറ്റതിനുള്ള പക പോക്കലാണ് സിബിഐ കൊണ്ടുള്ള അറസ്റ്റ് എന്ന് ടിഎംസി നേതാക്കൾ കുറ്റപ്പെടുത്തി.   

Written by - Zee Malayalam News Desk | Last Updated : May 18, 2021, 01:19 AM IST
  • നാരദയുടെ ഒളിക്യാമറയിൽ കുടുങ്ങിയ അന്ന് പണം സ്വീകരിച്ച മന്ത്രിമാരായിരുന്നു നാല് പേരും.
  • 2014ലാണ് കേസിന് ആസ്പദമായ സംഭവം.
  • ബം​ഗാളിൽ നിക്ഷേപത്തിന് ശ്രമിച്ച വ്യവസായി ഏഴ് തൃണമൂൽ എംപിമാർക്കും നാല് മന്ത്രിമാർക്കും ഒരു എംഎൽഎയ്ക്കും പൊലീസിനും കൈക്കൂലി നൽകിയെന്നാണ് കേസ്.
  • തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്ത് വിട്ടിരുന്നു.
Narada Case : TMC നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു

Kolkata : നാരദ കേസിൽ (Narada Case) സിബിഐ (CBI) അറസ്റ്റ് ചെയ്ത് തൃണമൂൽ കോൺഗ്രസ് (Trinamool Congress) നേതാക്കൾക്ക് ജാമ്യം അനുവദിച്ചുള്ള സിബിഐ സ്പെഷ്യൽ കോടതിയുടെ വിധി കൊൽക്കത്ത ഹൈക്കോടതി  (Calcutta High Court) സ്റ്റേ ചെയ്തു. സിബിഐ അറസ്റ്റ് ചെയ്ത് നാല് ടിഎംസി (TMC) നേതാക്കൾ മെയ് 19 വരെ സിബിഐയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. 

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ സെൻട്രൽ ഏജൻസി രാഷട്രീയ നാടകൻ കളിക്കുകയായണെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. അടുത്തിടെ കഴിഞ്ഞ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ തോറ്റതിനുള്ള പക പോക്കലാണ് സിബിഐ കൊണ്ടുള്ള അറസ്റ്റ് എന്ന് ടിഎംസി നേതാക്കൾ കുറ്റപ്പെടുത്തി. 

ALSO READ : West Bengal Lockdown: പശ്ചിമ ബംഗാളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു; നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് lockdown

2014 ൽ ഒരു ന്യൂസ് ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ ഈ നാല് ടിഎംസി നേതാക്കൾ കൈക്കൂലി വാങ്ങുന്നത് ക്യാമറയിൽ വ്യക്തമായിരുന്നു. ഈ നാല് ടിഎംസി നേതാക്കളുടെ അറസ്റ്റിന് പിന്നാലെ കൊൽക്കത്ദത നഗരത്തിൽ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.

കൊൽക്കത്തയിലെ നിസാം പാലസിൽ സ്ഥിതി ചെയ്യുന്ന സിബിഐ ഓഫീസിലേക്ക് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറസ്റ്റിലായവരുടെ ബന്ധുക്കളെ കൂട്ടി എത്തിയിരുന്നു. ശേഷം തന്നെയും കൂടി അറസ്റ്റ് ചെയ്യൂ എന്ന് മമത ആവശ്യപ്പെടുകയും. തുടർന്ന് സിബിഐ ഓഫീസിന്റെ പുറത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്.

ALSO READ : മമതാ ബാനർജിയുടെ ഇളയ സഹോദരൻ കോവിഡ് ബാധിച്ച് മരിച്ചു

പ്രതിഷേധ സംഘടിപ്പിച്ച ടിഎംസി പ്രവർത്തകൾ സിബിഐയുടെ ഓഫീസിലേക്ക് കല്ലുകളും മറ്റും എറിയുകയും ചെയ്തു. ഇവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ബംഗാളിന്റെ വിവിധ ഇടങ്ങളിൽ ആക്രമണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

നാരദ കൈക്കൂലിക്കേസിൽ നാല് കുറ്റാരോപിതർക്കെതിരെ കുറ്റപത്രം സമർപ്പിക്കാനും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനും ​ഗവർണർ ​ജ​ഗദീപ് ധൻഖർ സിബിഐക്ക് അനുമതി നൽകിയിരുന്നു. നാരദയുടെ ഒളിക്യാമറയിൽ കുടുങ്ങിയ അന്ന് പണം സ്വീകരിച്ച മന്ത്രിമാരായിരുന്നു നാല് പേരും. 

ALSO READ : നാരദ കൈക്കൂലിക്കേസ്; തൃണമൂൽ മന്ത്രിമാരുടെ അറസ്റ്റിനെതിരെ പ്രതിഷേധം, സിബിഐ ഓഫീസിന് നേരെ കല്ലേറ്

2014ലാണ് കേസിന് ആസ്പദമായ സംഭവം. ബം​ഗാളിൽ നിക്ഷേപത്തിന് ശ്രമിച്ച വ്യവസായി ഏഴ് തൃണമൂൽ എംപിമാർക്കും നാല് മന്ത്രിമാർക്കും ഒരു എംഎൽഎയ്ക്കും പൊലീസിനും കൈക്കൂലി നൽകിയെന്നാണ് കേസ്. തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്ത് വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News