Bhopal: തങ്ങള്‍ കഷ്ടപ്പെട്ട് ഓമനിച്ച് വളര്‍ത്തുന്ന മക്കള്‍ വാര്‍ദ്ധക്യകാലത്ത് സഹായമാവുമെന്ന് കരുതുന്ന മിക്ക മാതാപിതാക്കള്‍ക്കും ഇന്ന് നിരാശയാണ് ഫലം..
ജോലി തേടിയോ പഠത്തിനായോ ദൂരദേശത്തേയ്ക്ക് പറിച്ചുനടപ്പെടുന്നവര്‍ ഏറെയാണ് ഇന്ന്... ഒടുക്കം ഭവനങ്ങളില്‍ അവശേഷിക്കുന്നത് മാതാപിതാക്കള്‍ മാത്രമായിരിക്കും.
എന്നാല്‍, അതില്‍നിന്നും വ്യത്യസ്തമായ ഒരു സംഭവമാണ് ഭോപ്പാലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒപ്പം താമസിക്കുന്ന മകന്‍റെ സ്വഭാവത്തില്‍ മനം മടുത്ത ഒരു പിതാവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയായിരിയ്ക്കുന്നത്.
മകന്‍റെ സ്വഭാവത്തില്‍ മനം മടുത്ത പിതാവ് തന്‍റെ പൂര്‍വിക സ്വത്തിന്‍റെ ഒരു ഭാഗം വളര്‍ത്തുനായയുടെ പേരില്‍ എഴുതി നല്‍കിയിരിക്കുകയാണ്.
മധ്യ പ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. കര്‍ഷകനായ ഓം നാരായണ്‍ വര്‍മ്മയാണ് തന്‍റെ സ്വത്തുക്കളുടെ പകുതി വളര്‍ത്തു നായയായ ജാക്കിയ്ക്ക് എഴുതി നല്‍കിയത്. ബാക്കി പകുതി സ്വത്ത് അദ്ദേഹത്തിന്‍റെ കാലശേഷം രണ്ടാം ഭാര്യയായ ചമ്പ വര്‍മ്മയ്ക്ക് ലഭിക്കും.
അദേഹത്തിന്‍റെ മരണശേഷം വളര്‍ത്തുനായ തെരുവില്‍ അനാഥമാകരുതെന്നും അദ്ദേഹം പറയുന്നു.
അതേസമയം 11 മാസം പ്രായമുള്ള തന്‍റെ വളര്‍ത്തുനായ തന്‍റെ കാലശേഷം കഷ്ടപെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജാക്കിയെ നോക്കുന്നവര്‍ക്ക് സ്വത്തിന്‍റെ ഒരു ഭാഗവും അവകാശമായി ലഭിക്കുമെന്ന് അദ്ദേഹം വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also read: മക്കളെ റോഡിൽ ഇറക്കി വിട്ടതിന് ശേഷം അമ്മ കാമുകനൊപ്പം മുങ്ങി
എന്തായാലും ജാക്കി കോടിപതിയായി മാറിയിരിയ്ക്കുകയാണ്. ചമ്പ വര്‍മ്മയോടും ജാക്കിയോടുമാണ് ഇദ്ദേഹത്തിന് ഏറ്റവും അധികം അടുപ്പമുള്ളത്. എല്ലാ കാര്യങ്ങളിലും തന്നോടൊപ്പം നിന്ന ജാക്കിയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.