School Girls Boy Viral Video: സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകൾ ചിലത് നമുക്ക് ചിലപ്പോൾ വിശ്വസിക്കാൻ പോലും കഴിയാത്തവ ആയിരിക്കും. ഇങ്ങനെയൊക്കെ കാര്യങ്ങൾ ഈ ലോകത്ത് സംഭവിക്കുന്നുണ്ടോ എന്ന് നമ്മൾ ചിന്തിച്ച് പോകും. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ഇത്തരം വിചിത്രമായ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. ചിലത് വളരെ രസകരമായിരിക്കും. ചിരിയോടെ അല്ലാതെ ഇവ നമുക്ക് കണ്ടിരിക്കാനാവില്ല. അടുത്ത കാലത്തായി, വിവാഹ വീഡിയോകൾ, പ്രണയികളുടെ വീഡിയോകൾ, മൃഗങ്ങളുടെ വീഡിയോകൾ എന്നിവ ഇന്റർനെറ്റിൽ വളരെ വേഗം വൈറലാകാറുണ്ട്. അതിൽ തന്നെ കാമിതാക്കളുടെ വീഡിയോകൾ വളരെ വേഗത്തിൽ വൈറലാകുന്നു. ലവേഴ്സ് വീഡിയോകൾ ഉപയോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്.
അത്തരത്തിലൊരു വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സ്കൂൾ വിദ്യാർത്ഥികളുടെ പ്രണയമാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഈ വീഡിയോ ചെറുതായി നിങ്ങളെ ഒന്ന് ഞെട്ടിക്കും. ക്ലാസ് മുറിയിൽ ഒരു ആൺകുട്ടിയിരുന്ന് നോട്സ് എഴുതുന്നത് കാണാം. ഇതിനിടെ ഒരു പെൺകുട്ടി പെട്ടെന്ന് ആൺകുട്ടിയുടെ അടുത്തേക്ക് വന്നു. ചിരിച്ചുകൊണ്ട് വന്ന പെൺകുട്ടിയുടെ കയ്യിൽ ഒരു പൂവുണ്ടായിരുന്നു. അത് അവൾ അവന്റെ നേർക്ക് നീട്ടി.
Also Read: Viral Video: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ
ഇത് കണ്ട് ഞെട്ടിയ ആൺകുട്ടി ബുക്കും എടുത്ത് തിരിഞ്ഞിരുന്നു. സാധാരണ ആൺകുട്ടികളാണ് ഇത്തരത്തിൽ പെൺകുട്ടികളെ പ്രപ്പോസ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ കാര്യം നേരെ തിരിച്ചാണ്. ആൺകുട്ടിയെ അനുനയിപ്പിക്കാനായി പെൺകുട്ടിയുടെ ഒരു കൂട്ടുകാരി കൂടി അവിടേക്ക് എത്തുന്നത് വീഡിയോയിൽ കാണാം. അതിന് ശേഷം എന്ത് സംഭവിക്കുന്നു എന്ന് വീഡിയോയിൽ കാണാം...
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വിവിധ പ്ലാറ്റ്ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫൺടാപ്പ് (funtaap) എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്തമായ തമാശ നിറഞ്ഞ നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 9000ന് അടുത്ത് ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...