Viral Video : കൊടും ചതി! ഇതാണ് പിന്നിൽ നിന്ന് കുത്തുന്നത്: കൂട്ടുകാരനെ കടുവയ്ക്ക് മുന്നിൽ ഇട്ട് കൊടുത്ത് കാട്ടുപ്പോത്ത്

Viral Video :  അനിമൽസ് എനർജി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 03:23 PM IST
  • എന്നാൽ കാട്ടുപോത്തിനെ കടുവ ആക്രമിക്കുമ്പോൾ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുന്ന മറ്റൊരു കാട്ടുപ്പോത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
  • അനിമൽസ് എനർജി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
  • ഇത് വളരെ വലിയ ചതിയായി പോയി എന്നാണ് ചിലർ പറയുന്നത്.
Viral Video : കൊടും ചതി! ഇതാണ് പിന്നിൽ നിന്ന് കുത്തുന്നത്: കൂട്ടുകാരനെ കടുവയ്ക്ക് മുന്നിൽ ഇട്ട് കൊടുത്ത് കാട്ടുപ്പോത്ത്

സാധാരണയായി കടുവ, സിംഹം തുടങ്ങിയ മൃഗങ്ങൾ മറ്റ് മൃഗങ്ങളെ ആക്രമിക്കുമ്പോൾ കൂടെയുള്ള മൃഗങ്ങൾ രക്ഷപ്പെടാൻ സഹായിക്കുന്നതാണ് പതിവ്. പ്രത്യേകിച്ചും വന്യമൃഗങ്ങൾ. എന്നാൽ കാട്ടുപോത്തിനെ കടുവ ആക്രമിക്കുമ്പോൾ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുന്ന മറ്റൊരു കാട്ടുപ്പോത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 

വീഡിയോയിൽ ഒരു കടുവ കാട്ടുപോത്തിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണാൻ കഴിയും.  അടുത്ത് തന്നെ മറ്റ് രണ്ട് കാട്ടുപോത്തുകളും നിൽപ്പുണ്ട്. മറ്റൊരു കാട്ടുപോത്ത് ഓടിവരുന്നത് കാണുമ്പോൾ രക്ഷിക്കാനാണെന്ന് തോന്നുമെങ്കിലും അത് കാട്ടുപോത്തിനെ കുത്തിമറിച്ച് ഇടുകയാണ് ചെയ്യുന്നത്. പിന്നെയും കടുവയും ആക്രമണത്തിൽ നിൽക്കുന്ന പോത്തിനെ വീണ്ടും പിറകിൽ വന്ന് ആക്രമിക്കും. ഇതോട് കൂടി ആക്രമിക്കപ്പെട്ട കാട്ടുപോത്തിന് രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Animals Energy (@animals.energy)

ALSO READ: Viral Video: മൂർഖനും മംഗൂസുമായി മുട്ടൻ ഏറ്റുമുട്ടൽ, ഒടുവിൽ..!

ഇത്തരം സംഭവങ്ങൾ വളരെ വിരളമാണ്. അനിമൽസ് എനർജി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. ഇത് വളരെ അവിശ്വസനീയമാണെന്നാണ് മിക്കവരുടെയും അഭിപ്രായം. ഇത് വളരെ വലിയ ചതിയായി പോയി എന്നാണ് മറ്റ് ചിലർ പറയുന്നത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News