Lucknow: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ചരിത്രമാണ് NDA സര്‍ക്കാരിന് ഉള്ളത്...
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന NDA സര്‍ക്കാരില്‍ നിന്നും ഏറെ വിഭിന്നമാണ് BJP ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ നേതാക്കളുടെ പ്രതികരണങ്ങള്‍... അതിനുള്ള വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ കണ്ടത്. മക്കളുടെ വിദ്യാഭ്യാസ ഫീസ് ഇളവിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് തന്നെ വന്നുകണ്ട സ്ത്രീകളോട് തികച്ചും മര്യാദയില്ലാത്ത രീതിയിലാണ് BJP MLA പെരുമാറിയത്.
നിങ്ങള്‍ പ്രസവിച്ചുകൂട്ടിയ പഠനച്ചെലവ് സര്‍ക്കാര്‍ എന്തിന് സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു MLAയുടെ പ്രതികരണം. പ്രൈവറ്റ് സ്കൂളുകളില്‍ പഠിക്കുന്ന മക്കളുടെ വിദ്യാഭ്യാസ ഫീസ് ഇളവിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സ്ത്രീകള്‍ ഉത്തര്‍പ്രദേശിലെ ഔരയ്യ മണ്ഡലത്തില്‍നിന്നുള്ള MLA രമേശ് ദിവാകറെ സന്ദര്‍ശിച്ചത്. എന്നാല്‍, MLAയുടെ തികച്ചും അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ ചുറ്റും കൂടിയിരുന്നവര്പോലും അത്ഭുതപ്പെട്ടുപോയി.
ഞായറാഴ്ച ഔരയ്യ മണ്ഡലത്തില്‍ BJPയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിനിടെ ആയിരുന്നു സംഭവം. സ്വകാര്യ സ്കൂളുകളിലെ ഫീസ് ഇളവിനായി പ്രദേശവാസികളായ സ്ത്രീകള്‍ രമേശ് ദിവാകറെ വന്നു കാണുകയായിരുന്നു. നിങ്ങള്‍ കുട്ടികളെ ഉണ്ടാക്കിയിട്ട് പൈസ ഞങ്ങള്‍ കൊടുക്കണോ? ' 'എന്തിനാണ് സര്‍ക്കാര്‍ സ്കൂളുകള്‍, അവിടെ ഫീസൊന്നും ഈടാക്കുന്നില്ലല്ലോ? എന്നും തനിക്ക് ചുറ്റുമുള്ള സ്ത്രീകളോടായി എംഎല്‍എ ചോദിച്ചു. നിങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം സര്‍ക്കാര്‍ നല്കുന്നില്ലേ? നിങ്ങള്‍ പണത്തിനും ശുപാര്‍ശയ്ക്കുമായി ഞങ്ങളുടെ അടുത്ത് വരുന്നു' എന്നും എംഎല്‍എ കൂടുതല്‍ ദേഷ്യത്തോടെ സ്ത്രീകളോട് ചോദിച്ചു.
എന്നാല്‍, MLAയുടെ അധിക്ഷേപം നിറഞ്ഞ പെരുമാറ്റം അതിരുകടന്നപ്പോള്‍ കൂട്ടത്തിലൊരു സ്ത്രീ 'ഇത് നിങ്ങളെ തിരഞ്ഞെടുത്ത പൊതുജനമാണെന്ന് പറയുകയുണ്ടായി. അതിന് MLA പ്രത്യേകിച്ച് പ്രതികരണമൊന്നും നല്‍കിയില്ല.
Also read: Supreme Court: സര്‍ക്കാരിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി
എന്നാല്‍, സംഭവം വിവാദമായപ്പോള്‍ ആ സംഭവത്തെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുകയായിരുന്നു ബി ജെ പി വക്താവ് സമീര്‍ സിംഗ് ചെയ്തത്. എല്ലാവരെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് BJP. എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും' അദ്ദേഹം പറഞ്ഞു.
അതേസമയം MLAയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഷയത്തില്‍ MLA യ്ക്കെതിരെ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി വക്താവ് രംഗത്തെത്തി. ബിജെപിയുടെ പൊതുവിലുള്ള സ്വഭാവമാണ് എംഎല്‍എയിലൂടെ പുറത്തു വന്നതെന്നും, സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...