TP Madhavan: നടൻ ടിപി മാധവൻ അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ

അമ്മയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു. 600ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Last Updated : Oct 9, 2024, 11:26 AM IST
  • ടിപി മാധവൻ(88) അന്തരിച്ചു
  • കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
  • സംസ്കാരം നാളെ ശാന്തി കവാടത്തിൽ
TP Madhavan: നടൻ ടിപി മാധവൻ  അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ

മുതിർന്ന സിനിമാ താരം ടിപി മാധവൻ(88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

8 വർഷമായി ​ഗാന്ധിഭവനിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ ആശ്രയമില്ലാതെ കഴിയുമ്പോൾ സീരിയൽ സംവിധായകൻ പ്രസാദാണ് അദ്ദേഹത്തെ ​ഗാന്ധിഭവനിലെത്തിക്കുന്നത്. പിന്നീട് മറവിരോ​ഗം ബാധിക്കുകയായിരുന്നു.  

അമ്മയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായിരുന്നു. 600ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളലും വേഷമിട്ടിട്ടുണ്ട്. സംസ്കാരം നാളെ ശാന്തി കവാടത്തിൽ. 

 

Trending News