Actress Attack Case: സർക്കാരും ദിലീപും തമ്മിൽ അവിശുദ്ധബന്ധം; നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ

അന്വേഷണം പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : May 23, 2022, 05:44 PM IST
  • നീതി നടപ്പാക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി സമർപ്പിച്ചത്.
  • അന്വേഷണം പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു.
  • ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു.
Actress Attack Case: സർക്കാരും ദിലീപും തമ്മിൽ അവിശുദ്ധബന്ധം; നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി അതിജീവിത. വിചാരണക്കോടതി ജഡ്ജിക്കെതിരെയും ഹർജിയിൽ പരാതി ഉന്നയിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്ന് ഹര്‍ജിയിൽ ആരോപിക്കുന്നു. ദിലീപും സർക്കാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. വിചാരണ കോടതി ജഡ്ജിയുടെ ഇടപെടലിൽ വിശ്വാസമില്ലെന്നും ഹർജിയിൽ പറയുന്നു. നീതി നടപ്പാക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി സമർപ്പിച്ചത്. 

അന്വേഷണം പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു. കേസിന്റെ തുടക്കത്തില്‍ നീതിപൂര്‍വമായ അന്വേഷണമുണ്ടായി. എന്നാല്‍ തെളിവുകൾ ഉണ്ടായിട്ടും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായപ്പോൾ അവിടെ ഉന്നതതല ഇടപെടലുണ്ടായി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് ഇതുവരെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണെന്നും അതിജീവിത ഹർജിയിൽ ആരോപിച്ചു.

ആരോപണ വിധേയരായ അഭിഭാഷകർക്ക് സർക്കാരുമായി അടുത്ത ബന്ധമാണുള്ളത്. കേസിൽ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി എന്നതിന് തെളിവാണിതെന്നും മുഴുവന്‍ തെളിവുകളിലേക്കും അന്വേഷണം നടത്താതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് മേല്‍ സമ്മര്‍ദമുണ്ടായെന്നും ഹർജിയിൽ പറയുന്നു. സര്‍ക്കാര്‍ സത്യസന്ധമായ അന്വേഷണത്തില്‍നിന്ന് പിന്നോട്ട് പോയത് വേദനാജനകമാണെന്നും അതിജീവിത ഹര്‍ജിയില്‍ പറഞ്ഞു.

Also Read: Actress attack case: തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യാ മാധവൻ പ്രതിയാകില്ല, ക്രൈംബ്രാഞ്ചിന്റെ അധിക കുറ്റപത്രത്തിൽ പ്രതി ശരത് മാത്രം

അന്വേഷണത്തെ തടസപ്പെടുത്തി പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുകയാണ് വിചാരണ കോടതി ജഡ്ജി. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ജഡ്ജി അതില്‍ നടപടിയെടുത്തില്ല. നിരവധി തെളിവുകൾ ഇനിയും പരിശോധിക്കാൻ ഉണ്ടെന്നും തുടരന്വേഷണ റിപ്പോർട്ട് വേ​ഗത്തിൽ സമർപ്പിക്കരുതെന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മേയ് 31നകം തുടരന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശം നൽകിയിട്ടുള്ളത്. ഇതിനിടെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടായെന്ന് ആരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News