ആലപ്പുഴ: ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച 15കാരൻ മരിച്ചു. പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ച പാണാവള്ളി സ്വദേശിയാണ് മരിച്ചത്. പതിനായിരത്തിൽ ഒരാൾക്ക് വരുന്ന അപൂർവ്വ രോഗമാണിതെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബ്രെയിൻ ഈറ്റർ എന്നാണ് അപൂർവ രോഗത്തിന്റെ പേര്. ഇത് വെള്ളത്തിൽ നിന്ന് ശരീരത്തിൽ കടന്ന് തലച്ചോറിനെ ബാധിക്കും. പനി, തലവേദന, അപസ്മാരം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. 2017ലാണ് ഇതിന് മുമ്പ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അണുബാധയ്ക്ക് കാരണം. നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള തടാകങ്ങളിലോ നദികളിലോ കുളങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകൾക്ക് ഈ അണുബാധ ഉണ്ടാകുന്നത്.
ALSO READ: വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകും. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വീടിന് ചുറ്റും വെള്ളക്കെട്ട്; ദുരിതത്തിലായ ലക്ഷ്മിയമ്മക്ക് താല്‍ക്കാലികാശ്വാസം.
വീടിന് ചുറ്റും വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ ദുരിതത്തിലായ തൊടുപുഴ സ്വദേശിനി ലക്ഷ്മിയമ്മക്ക് താല്‍ക്കാലികാശ്വാസം. ഒന്നരയടിയോളം ഉയരത്തില്‍ കെട്ടിക്കിടന്ന വെള്ളം പുറത്തേക്കൊഴുക്കാന്‍ താല്‍ക്കാലിക ഓട നിര്‍മ്മിച്ചതോടെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്ന പ്രശ്‌നത്തിന് പരിഹാരമായത്. സമീപവാസിയുടെ പുരയിടത്തില്‍ കൂടിയാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലാണ് ലക്ഷ്മിയമ്മയുടെ വീട്ടില്‍ വെള്ളക്കെട്ടുണ്ടായത്. വെള്ളക്കെട്ടുണ്ടായ വിവരമറിഞ്ഞ് തൊടുപുഴ തഹസില്‍ദാരും അഗ്നിരക്ഷാസേനയും ഉള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും ഓട പുനസ്ഥാപിക്കാന്‍ അയല്‍വാസി തടസം നിന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പധികൃതരും പോലീസും ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് അയല്‍വാസിയുടെ പുരയിടത്തിലെ മണ്ണ് മാറ്റി ഓട നിര്‍മ്മിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. ഇത് താല്‍ക്കാലിക സംവിധാനം മാത്രമാണെന്നും നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥിരമായി വെള്ളമൊഴുകുന്നതിനുള്ള ഓട നിര്‍മ്മിക്കും വരെ പ്രകൃതി ദത്തമായുള്ള നീരൊഴുക്ക് തടസപ്പെടാന്‍ അനുവദിക്കില്ലെന്നും സബ് കളക്ടര്‍ പറഞ്ഞു.
18 വര്‍ഷം മുമ്പ് ലക്ഷ്മിയമ്മയും ഭര്‍ത്താവും ചേര്‍ന്ന് മുതലിയാല്‍മഠത്ത് വാങ്ങിയ 20 സെന്റ് ഭൂമിയും വീടുമാണ് വെള്ളത്തിലായത്. പാതിറ്റാണ്ടുകളായി വെള്ളമൊഴുകിയിരുന്ന ഓട അയല്‍വാസി മണ്ണിട്ട് നികത്തിയതിനാല്‍ ഒന്നര അടിയിലേറെ ഉയരത്തില്‍ വെള്ളക്കെട്ടുണ്ടാകുകയും ലക്ഷ്മിയമ്മയുടെ വീടും ഗൃഹോപകരണങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ വീടും പരിസരവും വെള്ളത്തിലായിരുന്നു. ജില്ലാ കളക്ടറും എം.എല്‍.എയും നഗരസഭാധികൃതരും ഉള്‍പ്പെടെ എല്ലാവര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു വര്‍ഷമായിട്ടും നടപടിയുണ്ടായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...