പത്തനാപുരം: വിളക്കുടിയിൽ പഞ്ചായത്ത് കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നിക്കോട് തേക്കുംമുകൾ കൃഷ്ണവിലാസത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ രുഗ്മിണിയെയാണ് (60) ഇന്ന് പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച (ഒക്ടോബർ 25) മുതൽ രുഗ്മിണിയെ കാണാനില്ലായിരുന്നു. തുടർന്ന് മകൻ സതീഷ് കുമാർ കുന്നിക്കോട് പൊലീസിൽ പരാതി നൽകി അന്വേഷിച്ച് വരുന്നതിനിടെയാണ് ഇന്ന് രാവിലെ കിണറ്റിൽ മകൻ തന്നെ മൃതദേഹം ആദ്യം കണ്ടത്.
ALSO READ: ഡ്രൈവിംഗ് സ്കൂളിൽ കയറി ജീവനക്കാരിയെ കുത്തിയ പ്രതി പിടിയിൽ
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി കണക്കാക്കുന്നു. ആശാരിപ്പണി ചെയ്യുന്ന മകന്റെ കൂടെയായിരുന്നു രുഗ്മിണി താമസിച്ചത്. ഹോംനേഴ്സായി ജോലി ചെയ്യുന്ന മകന്റെ ഭാര്യ ചിലപ്പോൾ മാത്രമാണ് വീട്ടിൽ വരുന്നത്. രുഗ്മിണി കുന്നിക്കോടുളള കടകളിൽ ചെറു ജോലികൾ ചെയ്ത് വരികയായിരുന്നു. മകൾ സരിത ഗുജറാത്തിൽ നഴ്സാണ്.
പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികത ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരം പറയാൻ കഴിയൂ എന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.