ഞെട്ടിക്കുന്ന ധൂർത്ത്, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ആറ് വർഷം കൊണ്ട് 190.16 ശതമാനത്തിന്റെ വർധന, ചിലവ് 34.79 കോടി

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 07:25 PM IST
  • ആറ് വർഷത്തിനിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളത്തിലും യാത്രാചെലവിലും 25.30 ശതമാനം വർധന
  • വർധന ഉണ്ടായിരിക്കുന്നത് 190.61 ശതമാനമാണ്
  • പെൻഷൻ ചെലവ് 2013-2014 കാലയളവിൽ 3.53 കോടി രൂപ
ഞെട്ടിക്കുന്ന ധൂർത്ത്, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ആറ് വർഷം കൊണ്ട് 190.16 ശതമാനത്തിന്റെ വർധന, ചിലവ്  34.79 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിന് നൽകുന്ന ശമ്പളത്തിൽ ആറ് വർഷം കൊണ്ടുണ്ടായത് 190.16 ശതമാനത്തിന്റെ വർധനവെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. ക്യാബിനറ്റ് പദവിയുള്ള മറ്റ് മന്ത്രിമാരുടെയും ഭരണാധികാരികളുടെയും പേഴ്സണൽ സ്റ്റാഫുകൾക്കുള്ള ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ, കണക്കുകൾ പുറത്തു വരുമ്പോഴും മൗനത്തിൽ തുടരുകയാണ് സർക്കാർ വൃത്തങ്ങൾ.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു. ഗവർണറുടെ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വരുന്നത്.  മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുള്ള ശമ്പളം, പെൻഷൻ, മറ്റ് ആനൂകൂല്യങ്ങൾ എന്നിവ നൽകുന്ന വിഷയത്തിൽ സർക്കാരിനെതിരൊയ ഗവർണർ - പ്രതിപക്ഷ പോര് തുടരുകയാണ്. 

വിഷയത്തിൽ പ്രതിപക്ഷം ഉയർത്തുന്ന  ആരോപണങ്ങളെ ശക്തിയുക്തം പ്രതിരോധിച്ചു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകൾ എന്നുള്ളതും ശ്രദ്ധേയമാണ്. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്‌സണൽ സ്റ്റാഫുകളുണ്ട്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. പെൻഷനും ശമ്പളവും അടക്കം വൻ സാമ്പത്തിക ബാദ്ധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന കണക്കുകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. 

ഇവിടെ നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റാണ്. താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പോലും 11 പേരാണ് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുകയാണ്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിലപാടിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ഗവർണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

​​​​2019-2020 കാലയളവിൽ 34.79 കോടി രൂപയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യാത്രാചെലവിനും ശമ്പള ഇനത്തിലുമായി സംസ്ഥാന സർക്കാർ ചെലവാക്കിയത്. 7.13 കോടി രൂപ വിരമിച്ച സ്റ്റാഫുകൾക്ക് പെൻഷൻ ഇനത്തിലും 1.79 കോടി രൂപ ഗ്രാറ്റ്യുവിറ്റി ഇനത്തിലും ചെലവഴിക്കുകയും ചെയ്തു.

എന്നാൽ, 2013-2014 കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ആറ് വർഷത്തിനിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളത്തിലും യാത്രാചെലവിലും 25.30 ശതമാനം വർദ്ധനവുണ്ടായതായി കണക്കുകളിൽ നിന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവുണ്ടായിരിക്കുന്നത് 190.61 ശതമാനമാണ്. 

അതേസമയം, പെൻഷൻ ചെലവ് 2013-2014 കാലയളവിൽ 3.53 കോടി രൂപയായിരുന്നത് 2019-2020 വർഷത്തിലേക്കെത്തിയപ്പോൾ 7.13 കോടി രൂപയായി ഇരട്ടിക്കുകയും ചെയ്തിട്ടുണ്ട്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞ പെൻഷൻ 3550 രൂപയും പരമാവധി തുക 83,400 രൂപയുമാണ്.

കൊവിഡ് കാലത്ത് അധിക സാമ്പത്തിക ബാധ്യതയാൽ നട്ടം തിരിയുന്ന സർക്കാരിന് വലിയ പ്രതിസന്ധിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാൽ, കണക്കുകൾ പുറത്തു വരുമ്പോഴും മൗനത്തിൽ തുടരുകയാണ് സർക്കാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News