തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ കന്റോൺമെന്റ് പോലീസ് കേസ് എടുത്തു. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. എന്നാൽ സൈഡ് നൽകാത്തതിന് ആയിരുന്നു മേയറുടെ ബസ് തടയൽ എന്ന് ഡ്രൈവർ ആരോപിക്കുന്നു.
തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ബുധനാഴ്ച രാത്രി 10.30ന് പട്ടത്ത് നിന്ന് പാളയം ഭാഗത്തേക്ക് സ്വകാര്യ വാഹനത്തിൽ മേയറും സംഘവും യാത്ര ചെയ്തപ്പോഴായിരുന്നു സംഭവം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്. മേയറുടെ വാഹനം ബസിനെ മറികടക്കാൻ ശ്രമിച്ചത് ഇടതു വശത്തു കൂടിയാണെന്ന് കെ.എസ്.ആർ.ടിസി ഡ്രൈവർ പറഞ്ഞു. ബസ് തടഞ്ഞിട്ട കാറിൽ മേയർക്ക് ഒപ്പം ഭര്‍ത്താവ് സച്ചിൻ ദേവ് എം.എൽ.എയും ഉണ്ടായിരുന്നു.
ALSO READ: കത്ത് വിവാദം; രാജി വെക്കില്ല, കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം തുടരുമെന്ന് ആര്യ രാജേന്ദ്രൻ
റോഡ് നിന്റെ അച്ഛന്റെയാണോയെന്ന് സച്ചിൻ ദേവ് ചോദിച്ചതായും ഡ്രൈവർ പറഞ്ഞു. മേയറും മോശമായി പെരുമാറി. ഇത് ചിത്രീകരിച്ച യാത്രക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചു. സച്ചിൻ ദേവ് വാഹനത്തിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവർ പറഞ്ഞു. അതേ സമയം സൈഡ് നൽകാത്തതിനെ അല്ല ചോദ്യം ചെയ്തതെന്ന് മേയർ പ്രതികരിച്ചു. കാറിലുണ്ടായിരുന്നവരെ അശ്ലീല ആംഗ്യം കാണിച്ചതിന് എതിരെയാണ് പ്രതികരിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
പോലീസിൽ പരാതി നൽകിയ ശേഷം ഡ്രൈവർ വിളിച്ച് ക്ഷമ പറഞ്ഞു. സിഗ്നലിൽ വച്ചാണ് ഡ്രൈവറോട് സംസാരിച്ചത്. വണ്ടി തടഞ്ഞിട്ടില്ല. എം.എൽ.എ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നും യാത്രക്കാരോട് ഇറങ്ങാൻ പറഞ്ഞിട്ടില്ലെന്നും പോലീസ് വന്നാണ് ഡ്രൈവറെ വണ്ടിയിൽ നിന്ന് ഇറക്കിയതെന്നും മേയർ പറഞ്ഞു. ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മേയർ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.