ധർമ്മരാജ് റസാലത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നന്ദാവനത്ത് സംഘർഷം; പൊലീസും വിശ്വാസികളും ഏറ്റുമുട്ടി; സംഘാടകർക്കെതിരെ കേസ്

നന്ദാവനം എ.ആർ ക്യാമ്പിന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് അവസാനിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 06:46 PM IST
  • തിരുവനന്തപുരം നഗരത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം
  • രണ്ട് തവണ പൊലീസുകാരും വിശ്വാസികളും ഏറ്റുമുട്ടി
  • പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സഭ വിശ്വാസികൾ
ധർമ്മരാജ് റസാലത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നന്ദാവനത്ത് സംഘർഷം; പൊലീസും വിശ്വാസികളും ഏറ്റുമുട്ടി; സംഘാടകർക്കെതിരെ കേസ്

സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ തിരുവനന്തപുരം നഗരത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. നന്ദാവനം എ.ആർ ക്യാമ്പിന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് അവസാനിച്ചത്. എ.ആർ ക്യാമ്പിന് മുന്നിൽ രണ്ട് തവണ പൊലീസുകാരും വിശ്വാസികളും ഏറ്റുമുട്ടി. വിശ്വാസികൾ പരസ്പരം ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ചും പ്രാർത്ഥനാ ഗീതങ്ങൾ ചൊല്ലിയും രക്തസാക്ഷി മണ്ഡപത്തിന് മുന്നിലുള്ള പ്രധാന റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു.

കാരക്കോണം മെഡിക്കൽ കോളേജിൽ മെഡിക്കൽ അഡ്മിഷനായി കോടിക്കണക്കിന് രൂപയോളം തലവരിപ്പണം വാങ്ങിയെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബിഷപ്പിന് ചോദ്യം ചെയ്തിരുന്നത്. നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ ബിഷപ്പ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കേസിലാണ് ഇഡി അന്വേഷണത്തിൻ്റെ ഭാഗമായി ബിഷപ്പിനെയും സഭാ സെക്രട്ടറിയെയും ചോദ്യം ചെയ്തത്. 

കോടിക്കണക്കിന് രൂപയോളം സാമ്പത്തിക തട്ടിപ്പും അഴിമതിയും ബിഷപ്പ് നടത്തിയിട്ടുണ്ടെന്നും അതിനാൽ തന്നെ പ്രധാന ചുമതലകളിൽ നിന്നെല്ലാം അദ്ദേഹത്തെ പുറത്താക്കണമെന്ന്  ആവശ്യപ്പെട്ടു കൊണ്ടാണ് തിരുവനന്തപുരം നഗരത്തിൽ സമരം നടത്തിയത്. 

ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ മാർച്ച്‌ വിലക്കി കൊണ്ട് രാവിലെ തന്നെ മ്യൂസിയം പൊലീസ്  സമരക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. പത്ത് മിനിട്ട് കൊണ്ട് തന്നെ പൊലീസിന്റെ നോട്ടീസ് തള്ളിയ സംഘാടകർ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ചു. തുടർന്ന്, തിരുവനന്തപുരം നഗരത്തിലേക്കെതിയ പ്രതിഷേധക്കാരെ പൊലീസ് വിവിധ ഭാഗങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തു. രണ്ട് തവണയാണ് പൊലീസും ഇരുന്നുറിലധികം വരുന്ന സഭാ വിശ്വാസികളും തമ്മിൽ ഏറ്റുമുട്ടിയത്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ തങ്ങൾ പിരിഞ്ഞുപോകില്ലെന്നും സമരക്കാർ പൊലീസിനെ അറിയിച്ചു.തുടർന്ന്, പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി.ഇതിനിടെ സഭ വിശ്വാസിയായ സന്തോഷ് എന്നയാൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സഭ വിശ്വാസികൾ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ പ്രധാനറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തെ കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ച ശേഷം അവർക്ക് സ്വീകരണമുൾപ്പടെ നൽകിയ ശേഷമാണ് സഭ വിശ്വാസികൾ പിരിഞ്ഞു പോയത്. വിലക്ക് ലംഘിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെ മ്യൂസിയം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൻ പൊലീസ് സംഘമാണ് നന്ദാവനത്തും പാളയത്തുമായി പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ നിലയുറപ്പിച്ചിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News