കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന് സഹായം ചെയ്ത് നൽകിയ കാലടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനെയാണ് സസ്‌പെൻഡ് ചെയ്തത്. സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സിയാദിനെയാണ് സസ്‌പെൻഡ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കെഎസ്ആർടിസി ബസ് തകർത്ത കേസുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനിൽ എത്തി വേണ്ട സഹായം ചെയ്തുകൊടുത്തത് സിയാദായിരുന്നു. എൻഐഎ സംഘം സിയാദിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ALSO READ: പോലീസ് ഉദ്യോഗസ്ഥർക്ക് പിഎഫ്ഐ ബന്ധം; വാർത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പോലീസ്
സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നുള്ള ദേശീയ അന്വേഷണ ഏജസിയുടെ റിപ്പോർട്ട് എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരള പോലീസ്. പോലീസ് ഉദ്യോഗസ്ഥർക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നുള്ള റിപ്പോർട്ട് എൻഐഎ ഡിജിപി കൈമാറിയെന്ന് വാർത്ത അടിസ്ഥാന രഹിതമാണ് കേരള പോലീസ് ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ വ്യക്തമാക്കി.
പിഎഫ്ഐയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിക്ക് കൈമാറിയെന്നും ഇവരെ കേന്ദ്ര ഏജൻസി നിരീക്ഷിച്ച് വരികയാണെന്നുമാണ് വാർത്ത റിപ്പോർട്ടിൽ പരാമർശിക്കുന്നത്. "കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്" സംസ്ഥാന പോലീസ് മീഡിയ സെന്റർ ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...