കോട്ടണ്‍ ഹില്ലിലെ റാഗിംഗ്;ഇടപെട്ട് ജില്ലാ ലീഗൽ സർവ്വീസ് അതോററ്റി,നാളെ മുതൽ എല്ലാ കുട്ടികൾക്കും കൗണ്‍സിലിംഗ്

ബാലാവകാശ കമ്മീഷനും. ചൈൽഡ് പ്രോട്ടക്ഷൻ അംഗങ്ങളും സ്കൂളിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 05:01 PM IST
  • ഹെഡ്മാസ്റ്റർക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ അധികൃതർക്ക് പരാതി നൽകി
  • മന്ത്രിയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ട് നൽകുന്നത്
കോട്ടണ്‍ ഹില്ലിലെ റാഗിംഗ്;ഇടപെട്ട് ജില്ലാ ലീഗൽ സർവ്വീസ് അതോററ്റി,നാളെ മുതൽ എല്ലാ കുട്ടികൾക്കും കൗണ്‍സിലിംഗ്

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിലെ റാഗിംഗ് പരാതിയിൽ കോടതി ഇടപെടൽ. നാളെ മുതൽ എല്ലാ കുട്ടികൾക്കും സ്കൂളിൽ കൗണ്‍സിലിഗ് നടത്തും. ജില്ലാ ലീഗൽ സർവ്വീസ് അതോററ്റിയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. നിരവധി വിദ്യാർത്ഥികള്‍ റാഗിംഗിന് ഇരയുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.

ബാലാവകാശ കമ്മീഷനും. ചൈൽഡ് പ്രോട്ടക്ഷൻ അംഗങ്ങളും സ്കൂളിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ് സന്തോഷ് കുമാർ സ്കൂളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.പരാതിക്കാരുമായും സ്കൂൾ അധികൃതരുമയും വെവ്വേറെ കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചത്.

Also Read: കോട്ടൺ ഹിൽ സ്കൂളിലെ സംഭവം; മൂന്ന് ദിവസത്തിനകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്

മന്ത്രിയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ട് നൽകുന്നത്.ചൊവ്വാഴ്ചയും പല രക്ഷിതാക്കളും കൂട്ടികൾ റാഗിഗിന് ഇരയായ സംഭവും ചൂണ്ടികാട്ടി സ്കൂളിലെത്തിയിരുന്നു. സംഭവം നടന്ന് ആറ് ദിവസമായിട്ടും ഇത് വരെ റാഗിംഗ് നടത്തിയ കൂട്ടികളെ കണ്ടെത്താൻ സ്കൂള്‍ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

അഞ്ചാം ക്ലാസുകാരെ നിലവിലെ ബിൽഡിംഗിൽ നിന്ന് മറ്റൊരു സ്ഥലത്തെയത്ത് മാറ്റുക, എച്ച്.എമ്മിനെതിരെ നടപടി സ്ഥീകരിക്കു. റാഗിംഗ് നടത്തിയ വിദ്യാർത്ഥിനികളെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് രക്ഷിദാക്കൾ ഉയര്‍ത്തുന്നത്. അതെ സമയം  പ്രശ്നങ്ങൾ വഷളാക്കിയത് ഹെഡ്മാസ്റ്ററുടെ പിടിപ്പു കേടാണെന്ന് സ്കൂൾ മാനേജിംഗ് കമ്മിറ്റി ആരോപിച്ചു.

കോവിഡ് കാലത്ത് മദ്യം കൈവശം വെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു എന്നതടക്കം.ഹെഡ്മാസ്റ്റർക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. അതേസമയം ഇപ്പോൾ ഉയർന്ന പരാതികൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്നും മാനേജിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News