Malappuram: കോവിഡ് വാക്സിനേഷനായെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ഒരേസമയം മൂന്ന് തവണ കോവിഡ് വാക്സിന് കുത്തിവച്ചതായി പരാതി.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് മൂടാല്‍ എം.എം.ഐ ഹൈസ്കൂള്‍ വിദ്യാര്‍ഥിയും കുറ്റിപ്പുറം സ്വദേശിയുമായ ജാസിന് ജവാദിനെ താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജാസിന് ജവാദ് കോവിഡ് വാക്സിനേഷന്റെ ആദ്യഡോസ് സ്വീകരിക്കുന്നതിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു. കുത്തിവയ്പിനുള്ള മുറിയില്‍ എത്തിയ ജാസിന് നേഴ്സ് മൂന്ന് തവണയായി വാ
ക്സിന് നല്‍കിയെന്നാണ് പരാതി. വീട്ടില്‍ എത്തിയ വിദ്യാര്‍ഥി തന്നെ മൂന്ന് തവണ കുത്തിവച്ചതായി അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പിതാവും ബന്ധുക്കളും വിദ്യാര്‍ഥിയുമായി താലൂക്ക് ആശുപത്രിയില്‍ എത്തി സംഭവം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ജവാദിനെ ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഡി.എം.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രിസൂപണ്ട് ഡോ. ആലിയാമു പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.