Elephant Death: ഇടുക്കിയിലെ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയിൽ

കുറച്ച് ദിവസങ്ങൾക്ക് മുൻപിൽ ഫോറസ്റ്റ് വാച്ചറെ കൊലപ്പെടുത്തിയ ആന ഇതാണെന്നാണ് സംശയം

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 01:11 PM IST
  • 19 ആനകളാണ് ചിന്നക്കനാൽ മേഖലയിൽ വിലസി നടക്കുന്നത്
  • വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു
  • മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്
Elephant Death: ഇടുക്കിയിലെ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയിൽ

ഇടുക്കി: ഇടുക്കി ബിഎല്‍ റാമില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതെന്നാണ് പ്രാഥമീക നിഗമനം. സിഗരറ്റ് കൊമ്പന്‍ എന്നറിയപ്പെടുന്ന ആനയാണ് ചെരിഞ്ഞത്. വെള്ളിയാഴ്ചയാണ് സിഗരറ്റ് കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപിൽ ഫോറസ്റ്റ് വാച്ചറെ കൊലപ്പെടുത്തിയ ആന ഇതാണെന്നാണ് സംശയം. മറ്റുള്ള ആനകളെക്കാൾ കൊമ്പിന് വലുപ്പം തീരെ കുറവായതിനാലാണ് ഇതിന് സിഗരറ്റ് കൊമ്പൻ എന്ന പേര് വന്നത്. 19 ആനകളാണ് ചിന്നക്കനാൽ മേഖലയിൽ വിലസി നടക്കുന്നത്. ഇതിൽ നാട്ടുകാർ പേരിട്ട് വിളിക്കുന്ന അരിക്കൊമ്പൻ, ചക്കകൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നീ ആനകളും ഉൾപ്പെടുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.  അതേസമയം മേഖലയില്‍ കാട്ടാന ആക്രമണം തുടരുകയാണ്. അരികൊമ്പന്‍ കഴിഞ്ഞ രാത്രിയിലും ചിന്നക്കനാലില്‍ നാശം വിതച്ചു. ചിന്നക്കനാല്‍ സ്വദേശിയായ മണിചെട്ടിയാരുടെ വീട്, ആനയുടെ ആക്രമണത്തില്‍ ഭാഗീകമായി തകര്‍ന്നു. വീട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News