Eid-al-Adha 2021: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ പുതുക്കി മുസ്ലിം വിശ്വാസികൾക്ക് ഇന്ന് ബലിപ്പെരുന്നാൾ (Bakrid 2021) ആഘോഷിക്കുകയാണ്. കൊവിഡ് മഹാമാരി കാരണം ഇത്തവണയും പെരുന്നാൾ വീടുകളിൽ മാത്രമായി ഒതുങ്ങുകയാണ്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകനെ അല്ലാഹുവിന് ബലി അർപ്പിക്കാൻ തയ്യാറായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ബലിപെരുന്നാൾ (Bakrid 2021). അതുകൊണ്ടുതന്നെ ഇന്നത്തെ ദിനം മൃഗബലി വിശേഷമാണ്.
Also Read: Bakrid 2021 : ബക്രീദ് അവധി ജൂലൈ 21ലേക്ക് മാറ്റി, 20-ാം തിയതി പ്രവർത്തി ദിവസം
എന്തായാലും ഈ കൊവിഡ് (Covid19) മഹാമാരിക്കിടയിലും പെരുന്നാളിന്റെ പുതുമ നഷ്ടപ്പെടാതെ വിശ്വാസികൾ വീടുകൾ ആഘോഷിക്കുകയാണ്.
പെരുന്നാൾ പ്രമാണിച്ചു സർക്കാർ 3 ദിവസത്തേയ്ക്ക് ലോക്ക്ഡൗണിൽ ഇളവ് നൽകിയത് വിശ്വാസികളുടെ ആഘോഷം ഒന്നുകൂടി മിന്നിക്കാന് സഹായിച്ചിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു.
കൊവിഡ് സമയമായതിനാൽ പള്ളികളിൽ ഒരേ സമയം 40 പേർക്ക് മാത്രമാണ് നമസ്കാരത്തിന് അനുമതിയുള്ളത്. ഏവർക്കും Zee Hindustan Malayalam വക പെരുന്നാൾ ആശംസകൾ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...