Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 06:05 AM IST
  • സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
  • എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
  • മഴ 23 വരെ തുടർന്നേക്കാമെന്നാണ് റിപ്പോർട്ട്
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴ 23ാം തീയതി വരെ തുടർന്നേക്കാമെന്നാണ് റിപ്പോർട്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മഴ സാധ്യത പ്രവചനം ഇപ്രകാരമാണ്. 

Also Read: Bharat Bandh : നാളെ ഭാരത് ബന്ദോ? ആര് പ്രഖ്യാപിച്ചു? ആശയക്കുഴപ്പമുണ്ടാക്കി ഡിജിപിയുടെ മാർഗനിർദേശം

ജൂൺ 20 ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂൺ 21 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂൺ 22 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂൺ 23 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 
ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  

മാത്രമല്ല ഈ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും  കർണാടക തീരത്ത് 23 വരെയും മത്സ്യബന്ധനത്തിന്  പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: നാരങ്ങ കൊണ്ടുള്ള ഈ ഉപായം നിങ്ങളെ സമ്പന്നരാക്കും, സംശയം വേണ്ട 

വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കാം; ഏപ്രിൽ ഒന്ന് വരെ അവസരം

വോട്ടർപട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നത് ഉൾപ്പെടെ വിവിധ വ്യവസ്ഥകൾ അടങ്ങിയ തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി സർക്കാർ വിജ്ഞാപനം ചെയ്തു . വോട്ടർപട്ടികയിൽ നിലവിൽ പേരുള്ളവർ ആധാർ വിവരങ്ങൾ 2023 ഏപ്രിൽ ഒന്നിന് മുൻപ് ചേർക്കണം. ഇതിനായി 6ബി ഫോം ലഭ്യമാക്കിയിട്ടുണ്ട് . 

ആധാർ നമ്പർ ഹാജരാക്കാൻ കഴിയാത്തവർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ ഇൻഷുറൻസ് കാർഡോ ഡ്രൈവിങ് ലൈസൻസോ പാൻ നമ്പറോ നൽകാമെന്നും വ്യവസ്ഥയുണ്ട് . പുതിയ വോട്ടർമാർക്കുള്ള അപേക്ഷാ ഫോമിലും ഇനി ആധാർ വിവരങ്ങൾ രേഖപ്പെടുത്താൻ കോളമുണ്ടാകും . 

നിയമഭേദഗതി അനുസരിച്ച് ഇനി മുതൽ ജനുവരി 1,ഏപ്രിൽ 1,ജൂലൈ 1,ഒക്ടോബർ 1 എന്നീ തീയതികളിലൊന്നിൽ 18 വയസ് തികയുന്നവർക്ക് അപ്പോൾ തന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം . നിലവിൽ ജനുവരി 1 വച്ച് മാത്രമാണ് പ്രായപരിധി കണക്കാക്കിയിരുന്നത് . ജെൻഡർ വേർതിരിവ് ഒഴിവാക്കിയും ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News