Inter Cast Marriage Certificate: മിശ്രവിവാഹിതരുടെ സർട്ടിഫിക്കറ്റിന് മാനദണ്ഡമുണ്ടാക്കാണമെന്ന് ബാലാവകാശ കമ്മീഷൻ

കൊല്ലം കൊട്ടിയം സ്വദേശിനി എം. മാളവികയുടെ ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 12:50 PM IST
  • കൊല്ലം കൊട്ടിയം സ്വദേശിനി എം. മാളവികയുടെ ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി
  • ജാതിസർട്ടിഫിക്കറ്റ് നൽകാൻ കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
  • താൻ പിതാവിന്‍റെ മതാചാരപ്രകാരമാണ് ജീവിക്കുന്നതെന്നും അതനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുമുള്ള ആവശ്യവും റവന്യു അധികൃതർ തള്ളിക്കളഞ്ഞിരുന്നു
Inter Cast Marriage Certificate: മിശ്രവിവാഹിതരുടെ സർട്ടിഫിക്കറ്റിന് മാനദണ്ഡമുണ്ടാക്കാണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിവാഹബന്ധം വേർപ്പെടുത്തുകയോ വേർപിരിഞ്ഞു താമസിക്കുകയോ ചെയ്യുന്ന മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കുട്ടി ഏത് രക്ഷിതാവിന്റെ കൂടെ താമസിക്കുന്നുവെന്നത് മാത്രം മാനദണ്ഡമാക്കി ജാതി സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്നും കമ്മീഷൻ അംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾബെഞ്ചിന്റെ ഉത്തരവിൽ നിർദ്ദേശിക്കുന്നു.

കൊല്ലം കൊട്ടിയം സ്വദേശിനി എം. മാളവികയുടെ ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. പരാതിക്കാരിയുടെ പിതാവ് ഹിന്ദു ചെറുമൻ വിഭാഗത്തിലും മാതാവ് ക്രിസ്ത്യൻ വിഭാഗത്തിലുമാണ്. പിതാവ് ഭാര്യയെയും പരാതിക്കാരിയായ മകളേയും ഉപേക്ഷിച്ചു പോയി.

ALSO READ: Travancore Sugars Spirit scam:വൻ വെട്ടിപ്പ്, മൂന്ന് പേർ അറസ്റ്റിൽ, ജനറൽ മാനേജരടക്കം ഏഴ് പേരെ പ്രതി ചേർക്കും

കീം പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചപ്പോൾ, നിലവിൽ പിതാവ് കൂടെയില്ലാത്തതിനാൽ എസ്.എസ്.എൽ.സി ബുക്കിൽ ചേർത്തിട്ടുള്ള പിതാവിന്‍റെ ജാതിയിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന റവന്യു അധികൃതരുടെ നിലപാടിനെതുടർന്നാണ് പ്ലസ്ടു വിദ്യാർഥിനിയായ പരാതിക്കാരി കമ്മീഷനെ സമീപ്പിച്ചത്.

ALSO READ: Karipur Gold Smuggling Case : കരിപ്പൂർ സ്വർണ്ണകടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിന് അർജ്ജുൻ ആയങ്കിയുടെ ഫോൺ രേഖകൾ പരിശോധിക്കും

താൻ പിതാവിന്‍റെ മതാചാരപ്രകാരമാണ് ജീവിക്കുന്നതെന്നും അതനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുമുള്ള ആവശ്യവും റവന്യു അധികൃതർ തള്ളിക്കളഞ്ഞിരുന്നു. അമ്മയുടെ മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നും പിതാവിന്റെ മതാചാര പ്രകാരം ജീവിക്കുകയാണെന്നും അമ്മ സത്യവാങ്മൂലം നൽകിയാൽ പിതാവിന്റെ ജാതിയിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകണമെന്നും കമ്മീഷൻ ഉത്തരവായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News