Abdul Gafoor Murder: സ്വർണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, കൈക്കലാക്കിയത് 596 പവൻ; വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകം

Abdul Gafoor Murder: ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്ന എം സി അബ്ദുൽഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2024, 12:32 PM IST
  • പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി
  • സംഭവത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു
  • 596 പവൻ സ്വർണമാണ് മന്ത്രവാദ സംഘം തട്ടിയെടുത്തത്
Abdul Gafoor Murder: സ്വർണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, കൈക്കലാക്കിയത് 596 പവൻ; വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകം

കാസ‍ർകോട്: കാസർ​കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ​ഗഫൂറിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ  മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.‌‌‌

കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശിനി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.

സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് സംഘം ഗഫൂറിന്റെ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്തിയത്. എന്നാൽ സ്വർണം തിരിച്ച് കൊടുക്കേണ്ടി വരുമെന്ന് കരുതി കൊലപാതകം നടത്തുകയായിരുന്നു.

Read Also: ഷോക്കടിപ്പിക്കുമോ? വൈദ്യുതി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്

596 പവൻ സ്വർണമാണ് മന്ത്രവാദ സംഘം തട്ടിയെടുത്തത്. ആയിഷയാണ് തട്ടിയെടുത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചതെന്ന്  പൊലീസ് പറഞ്ഞു. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്ന എം സി അബ്ദുൽഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്നാണ് കുടുംബം കരുതിയത്. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. 

എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായ വിവരം തിരിച്ചറിയുന്നത്. ഇതോടെ മരണത്തിൽ സംശയമുയർന്നു. തുട‍ർന്ന് അബ്ദുൽ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News