Kerala Assembly Election 2021: ആകാംക്ഷകൾക്ക് വിരാമമിട്ടു കൊണ്ട് കഴിക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥി ആക്കിയതോടെ ജില്ലയിലെ ബിജെപി ക്യാമ്പുകൾ ഉണർന്നിരിക്കുകയാണ്.
ഇന്ന് വൈകിട്ട് നടക്കുന്ന റോഡ് ഷോയോടെയാണ് ശോഭാ സുരേന്ദ്രൻ (Shobha Surendran) മണ്ഡലത്തിൽ സജീവമാകുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നിരവധി ചർച്ചകൾക്കും ആലോചനകൾക്കും ശേഷം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലൂടെയാണ് ശോഭാ സുരേന്ദ്രന് നറുക്ക് വീണത്.
Also Read: Kerala Assembly Election 2021: സുരേഷ് ഗോപി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് കഴക്കൂട്ടം എന്നത് ശ്രദ്ധേയമാണ്. ഒരാഴ്ച മുൻപ് വരെ ഒന്നുകിൽ വി മുരളീധരൻ അല്ലെങ്കിൽ സുരേന്ദ്രൻ (K Surendran) എന്ന് കാത്തിരുന്ന മണ്ഡലമാണ് ഇപ്പോൾ ശോഭാ സുരേന്ദ്രനായി വഴിമാറിയത്.
വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കാൻ വിശ്വാസികളെ പ്രതിനിധീകരിച്ച് താൻ തയ്യാറാണെന്ന ശോഭ സുരേന്ദ്രന്റെ (Shobha Surendran) പ്രഖ്യാപനം ബിജെപി നേതൃത്വത്തിന് പുറമേ കഴക്കൂട്ടത്തെ ജനങ്ങളിലും ആവേശം ഇരട്ടിപ്പിച്ചുവെന്നത് വാസ്തവമാണ്.
അതുകൊണ്ടുതന്നെ ശബരിമല വിഷയം ഉയർത്തിതന്നെയായിരിക്കും ശോഭയുടെ പ്രചാരണവും. യുഡിഎഫും ശബരിമല വിഷയം തന്നെയാണ് പ്രചാരണത്തിനായി ചർച്ചയാക്കുന്നത്.
ഇന്ന് വൈകുന്നേരം കഴക്കൂട്ടത്ത് എത്തുന്ന ശോഭ 4 മണിക്ക് നടത്തുന്ന റോഡ് ഷോയോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് (Kazhakoottam) കടകംപള്ളി സുരേന്ദ്രനെതിരെ വെറും 7347 വോട്ടുകൾക്കാണ് വി മുരളീധരൻ തോറ്റത്. ഇത്തവണ കടകംപള്ളിക്കെതിരെയുള്ള ശബരിമല വിഷയത്തിന്റെ വികാരം പാർട്ടിയെ വൻ ഭൂരിപക്ഷത്തിലേക്ക് എത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
എന്തായാലും വൻ ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്ത് മൂന്ന് മുന്നണികളും കനത്ത വിജയ പ്രതീക്ഷയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.