COVID-19: സംസ്ഥാനത്ത് കോവിഡ് മൂലം 22 പേര്‍കൂടി മരണപ്പെട്ടു, ഇതുവരെ മരിച്ചത് 2,071 പേര്‍

കേരളത്തില്‍ ഇന്ന് പുതുതായി  3,757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

Last Updated : Nov 23, 2020, 06:43 PM IST
  • കേരളത്തില്‍ ഇന്ന് പുതുതായി 3,757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
  • 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 (COVID-19) മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,071 ആയി.
COVID-19:  സംസ്ഥാനത്ത് കോവിഡ് മൂലം  22 പേര്‍കൂടി മരണപ്പെട്ടു, ഇതുവരെ മരിച്ചത്  2,071   പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി  3,757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന   5,425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌  ഉണ്ടാവുന്നതിലൂടെ   രോഗ വ്യാപനത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുന്നുവെന്നത്  ആശാവഹമാണ്. 

22  മരണങ്ങളാണ് ഇന്ന് കോവിഡ്-19  (COVID-19) മൂലമാണെന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2,071 ആയി. 

തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശി ബിനുകുമാര്‍ (48), ചാക്ക സ്വദേശി പ്രസന്നകുമാര്‍ (67), കൊല്ലം സ്വദേശി സരസന്‍ (54), ആലപ്പുഴ ചേര്‍ത്തല സ്വദേശി വിശ്വനാഥന്‍ (73), കോട്ടയം തോന്നല്ലൂര്‍ സ്വദേശി ഒ.ജി. വാസു (82), ചിങ്ങവനം സ്വദേശിനി മറിയാമ്മ (58), ചേങ്ങളം സ്വദേശി കുഞ്ഞുമുഹമ്മദ് (78), എറണാകുളം വേങ്ങൂര്‍ സ്വദേശി എന്‍. രവി (69), കാഞ്ഞൂര്‍ സ്വദേശി എന്‍.പി. ഷാജി (62), മുടവൂര്‍ സ്വദേശി എ.പി. ഗോപാല കൃഷ്ണന്‍ (71), മട്ടാഞ്ചേരി സ്വദേശിനി ടെല്‍മ സേവിയര്‍ (56), തൃശൂര്‍ കൈപമംഗലം സ്വദേശിനി അന്‍സ (30), കൊടുങ്ങല്ലൂര്‍ സ്വദേശി റഫീഖ് (44), പഴുക്കര സ്വദേശി വേലായുധന്‍ (60), ആനന്ദപുരം സ്വദേശിനി ആനി ചാക്കുണ്ണി (72), പാലക്കാട് തേരക്കാട് സ്വദേശി എ.കെ. അയ്യപ്പന്‍ (84), മലപ്പുറം മാമണ്‍കര സ്വദേശി തോമസ് കോശി (61), കോഴിക്കോട് ബാലുശേരി സ്വദേശി ബാലന്‍നായര്‍ (74), ബേപ്പൂര്‍ സ്വദേശിനി ലൈല (48), വയനാട് വൈത്തിരി സ്വദേശി ഹെലന്‍ (85), കണ്ണൂര്‍ കുത്തുപറമ്പ് സ്വദേശിനി സനില (63), കാസര്‍ഗോഡ് കുമ്പള സ്വദേശി മുഹമ്മദ് (65) എന്നിവരാണ് മരണമടഞ്ഞത്.

Also read: COVID update: 3,757 പേര്‍ക്കുകൂടി കോവിഡ്, മലപ്പുറം വീണ്ടും കൊറോണയുടെ പിടിയില്‍....

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,543 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,395 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1551 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Trending News