കൊച്ചി: മോൻസൺ മാവുങ്കലിന് (Monson Mavunkal) എന്ത് അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി (High Court). പോലീസ് സംരക്ഷണം നല്‍കുമ്പോള്‍ തട്ടിപ്പ് നടത്തുന്ന ഇത്തരക്കാർക്ക് ജനങ്ങൾക്കിടയിൽ വിശ്വാസ്യത കൂടും. മോന്‍സനുമായി അടുപ്പമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ പോലീസുകാര്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran) ചോദിച്ചു.
മോൻസന്റെ വീട്ടിൽ പുരാവസ്തു ശേഖരങ്ങൾ കാണാൻ പോയ പോലീസ് ഉദ്യോഗസ്ഥർ അയാളുടെ വീട്ടിൽ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് അന്വേഷിക്കണ്ടേ എന്നും കോടതി ആരാഞ്ഞു. എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നൽകുകയും ചെയ്തു.
Also Read: മോൻസൺ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ പറ്റിയും അന്വേഷണം വേണം, VD Satheeshan
കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആരോപണ വിധേയരാകുമ്പോൾ സംസ്ഥാന പോലീസിന്‍റെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു. പോലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മോന്‍സന്‍റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
അതേസമയം, ബീനാച്ചി എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ മോൻസൻ്റെ കസ്റ്റഡി അപേക്ഷയിൽ കോടതി ഉടൻ വിധി പറയും. മോൻസൻ്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മറ്റുള്ളവരുടെ അക്കൗണ്ട് വഴിയാണ് മോൻസൻ ഇടപാടുകൾ നടത്തിയത്. പണം വന്നതും പോയതുമായ വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും മോൻസനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...