ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ? സുരേന്ദ്രനോട് കെ ടി ജലീല്‍

അക്കൂട്ടത്തിൽ ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ലീഗുകാരും ഇടതുപാർട്ടിക്കാരും ഒരു പാർട്ടിയിലുമില്ലാത്തവരും എല്ലാമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Last Updated : Jul 29, 2020, 03:06 PM IST
ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ? സുരേന്ദ്രനോട് കെ ടി ജലീല്‍

റംസാന്‍ കാലത്ത് ഭക്ഷണക്കിറ്റുകളും മസ്ജിദുകളിലേക്ക് വിശുദ്ധ ഖുര്‍ആൻ്റെ കോപ്പികളും നല്‍കുക എന്നത് നൂറ്റാണ്ടുകളായി അറബ് സമൂഹം പുലര്‍ത്തിപ്പോരുന്ന പരമ്പരാഗത രീതികളാണെന്ന് മന്ത്രി കെ ടി ജലീല്‍. യു.എ.ഇ. കോണ്‍സുലേറ്റ് ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതിന് സാഹചര്യമൊരുക്കി കൊടുത്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തൂക്കുമരത്തിലേറാനും തയ്യാർ ---------------------------------------- റംസാൻ കാലത്ത് ഭക്ഷണക്കിറ്റുകളും മസ്ജിദുകളിലേക്ക്...

Posted by Dr KT Jaleel on Tuesday, July 28, 2020

‘സ്വര്‍ണ്ണക്കിറ്റെ’ന്ന് പറഞ്ഞ് പരിഹസിച്ചത് പോലെ ‘സ്വര്‍ണ്ണഖുര്‍ആന്‍’ എന്ന പ്രയോഗം നടത്തി ദയവു ചെയ്ത് അധിക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയേ എൻ്റെ സുഹൃത്ത് കൂടിയായ കെ സുരേന്ദ്രരനോട് എനിക്കുള്ളൂ. ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ലല്ലോ എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Also Read: വാർത്താ സമ്മേളനം നിർത്തി മുഖ്യമന്ത്രി കോറോണ പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണം

കോവിഡ് കാലത്ത് ലഭിച്ച കിറ്റുകൾ മണ്ഡലത്തിലെ പാവപ്പെട്ട മുഴുവൻ മൽസ്യതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ബാർബർമാരും സ്വകാര്യബസ് തൊഴിലാളികളും ഇതിൽ പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കൂട്ടത്തിൽ ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ലീഗുകാരും ഇടതുപാർട്ടിക്കാരും ഒരു പാർട്ടിയിലുമില്ലാത്തവരും എല്ലാമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending News