Job Vacancy: ലാബ് ടെക്നീഷ്യൻ ഒഴിവ്; നിയമനം കരാർ അടിസ്ഥാനത്തില്‍

പ്രതിമാസ ശമ്പളം :  20,000 രൂപയും 16% എച്ച് ആർ എ യും

Written by - Zee Malayalam News Desk | Last Updated : May 9, 2022, 08:17 PM IST
  • അപേക്ഷകൾ 18 05:2022 വൈകുന്നേരം മൂന്നു മണിക്ക് മുൻപായി നൽകേണ്ടതാണ്
  • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്
Job Vacancy: ലാബ് ടെക്നീഷ്യൻ ഒഴിവ്; നിയമനം കരാർ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റ് പ്രോജക്ടിൽ ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്
അപേക്ഷ ക്ഷണിക്കുന്നു. 
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത :സയൻസ് വിഷയങ്ങളിൽ 12-ാം ക്ലാസ് വിജയവും രണ്ട് വർഷത്തെ ഡിപ്ലോമയും (ഡി എം എൽ ടി അല്ലെങ്കിൽ പി എം ഡബ്ളിയു അല്ലെങ്കിൽ റേഡിയോളജി/റേഡിയോഗ്രഫി അല്ലെങ്കിൽ ആവശ്യമായ വിഷയം) അല്ലെങ്കിൽ  12-ാം ക്ലാസ് സയൻസ് വിഷയങ്ങളിലെ വിജയത്തോടൊപ്പം ഒരു വർഷത്തെ ഡിഎംഎൽ ടി യും
ഒരു അംഗീകൃത സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ അല്ലെങ്കിൽ രണ്ട് വർഷത്തെ ഫീൽഡ്/. ലബോറട്ടറി പ്രവൃത്തിപരിചയം അല്ലെങ്കിൽ ഗവൺമെന്റ്  അംഗീകൃത സ്ഥാപനത്തിൽ അനിമൽ ഹൗസ് കീപ്പിംഗ് പ്രവൃത്തി പരിചയം.
പ്രതിമാസ ശമ്പളം :  20,000 രൂപയും 16% എച്ച് ആർ എ യും

കരാർ കാലാവധി ഒരു വർഷം
പ്രസ്തുത തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 18 05:2022 വൈകുന്നേരം മൂന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞു കിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.  അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇമെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News