സംസ്ഥാനത്ത് Lockdown നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ സാധ്യത; പരിശോധന വർധിപ്പിക്കാൻ തീരുമാനം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പരിശോധന വർദ്ധിപ്പിക്കാനാണ് തീരുമാനം

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 01:00 PM IST
  • പരിശോധനകൾ വർധിപ്പിക്കാൻ തീരുമാനം
  • നാളെ കലക്ടർമാരുടെ യോ​ഗത്തിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും
  • സംസ്ഥാനത്ത് ടെസ്റ്റുകൾ വർദ്ധിപ്പിച്ചതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണമെന്ന് വി​ദ​ഗ്ധ സമിതി
  • സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെന്നും വിദ​ഗ്ധ സമിതി
സംസ്ഥാനത്ത് Lockdown നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ സാധ്യത; പരിശോധന വർധിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ സാധ്യത. പരിശോധനകൾ വർധിപ്പിക്കാൻ തീരുമാനം. നാളെ കലക്ടർമാരുടെ യോ​ഗത്തിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പരിശോധന വർദ്ധിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന അവലോകന യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്ക്ഡൗണിൽ എന്തെല്ലാം ഇളവുകൾ നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കലക്ടർമാരുടെ യോ​ഗം ചേരും. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് കലക്ടർമാരുടെ യോ​ഗം ചേരുന്നത്.

സംസ്ഥാനത്ത് ടെസ്റ്റുകൾ വർദ്ധിപ്പിച്ചതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണമെന്ന് വി​ദ​ഗ്ധ സമിതി യോ​ഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെന്നും വിദ​ഗ്ധ സമിതി അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങൾ തുടരണമെന്നാണ് പൊലീസും ആരോ​ഗ്യവകുപ്പും യോ​ഗത്തിൽ ആവശ്യപ്പെട്ടത്.

Updating....

Trending News