M V Govindan: എസ്എഫ്ഐക്കെതിരെയുള്ള പ്രചാരവേലയ്ക്ക് മാധ്യമങ്ങൾ മത്സരിക്കുന്നു; എം വി ​ഗോവിന്ദൻ

എസ്എഫ്ഐക്ക് ഉണ്ടാകുന്ന വീഴ്ചകൾ അവർ പരിഹരിക്കും. ക്യാമ്പസുകളിൽ റാഗിങ്ങ് ഉൾപ്പെടെ തടഞ്ഞ പ്രസ്ഥാനമാണ് എസ്എഫ്ഐ. എസ്എഫ്ഐയിലെ തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ല എസ്എഫ്ഐയ്ക്കെതിരായ ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് താൻ പദാനുപദ മറുപടി നൽകുന്നില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 5, 2024, 04:42 PM IST
  • ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയോടനുബന്ധിച്ച് നാല് മേഖല യോഗങ്ങളിലെ റിപ്പോർട്ടിംഗ് പൂർത്തിയാക്കി.
  • ഇ.പി ജയരാജനെതിരെയും വ്യാജവാർത്ത നൽകി.
M V Govindan: എസ്എഫ്ഐക്കെതിരെയുള്ള പ്രചാരവേലയ്ക്ക് മാധ്യമങ്ങൾ മത്സരിക്കുന്നു; എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെയുള്ള പ്രചാരവേലയ്ക്ക് മാധ്യമങ്ങൾ മത്സരിക്കുകയാണെന്ന് എം വി ​ഗോവിന്ദൻ. പാർട്ടിക്കുള്ളിൽ തർക്കമുണ്ടെന്ന് വരുത്തി തീർക്കാൻ നീക്കം നടക്കുന്നുവെന്നും ചെറിയ വീഴ്ചകൾ ഉണ്ടെങ്കിൽ എസ്എഫ്ഐ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചാരവേല ജനം തള്ളിക്കളയും. എസ്എഫ്ഐ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നു. 

എസ്എഫ്ഐക്ക് ഉണ്ടാകുന്ന വീഴ്ചകൾ അവർ പരിഹരിക്കും. ക്യാമ്പസുകളിൽ റാഗിങ്ങ് ഉൾപ്പെടെ തടഞ്ഞ പ്രസ്ഥാനമാണ് എസ്എഫ്ഐ. എസ്എഫ്ഐയിലെ തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ല എസ്എഫ്ഐയ്ക്കെതിരായ ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് താൻ പദാനുപദ മറുപടി നൽകുന്നില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ALSO READ: ഓടുന്ന ബസിന് മുന്‍ഭാഗത്തേക്ക് മരം കടപുഴകി വീണ് അപകടം 

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയോടനുബന്ധിച്ച് നാല് മേഖല യോഗങ്ങളിലെ റിപ്പോർട്ടിംഗ് പൂർത്തിയാക്കി. ഇ.പി ജയരാജനെതിരെയും വ്യാജവാർത്ത നൽകി. പാർട്ടി നിയമ നടപടി സ്വീകരിക്കും. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്നത് വ്യാജവാർത്തയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News