Narcotic Jihad: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക; മുഖ്യമന്ത്രിയുടെ വാക്കുകൾ തീവ്രവാദികളെ ഭയന്നാകാമെന്ന് മുഖപ്രസം​ഗം

ജാ​ഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെയും വിമർശിക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 12:16 PM IST
  • കോൺ​ഗ്രസ് നേതാക്കളായ വിഡി സതീശൻ, പിടി തോമസ്, മുൻ എംഎൽഎ കെഎസ് ശബരീനാഥൻ എന്നിവരെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്
  • പാലായിലെ യൂത്ത് കോൺ​ഗ്രസുകാരെ ശബരീനാഥന് അറിയണമെന്നില്ലെന്നും ലേഖനത്തിൽ പറയുന്നു
  • കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം കൂടി ഉൾപ്പെട്ടതാണ് എൽഡിഎഫ്
  • മുഖ്യമന്ത്രി പറയുന്നത് തന്നെയാണോ ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായമെന്ന് ജോസ് കെ മാണി വ്യക്തമാക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു
Narcotic Jihad: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക; മുഖ്യമന്ത്രിയുടെ വാക്കുകൾ തീവ്രവാദികളെ ഭയന്നാകാമെന്ന് മുഖപ്രസം​ഗം

കോട്ടയം: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി (Chief Minister) പിണറായി വിജയനെതിരെ ദീപിക ദിനപത്രത്തിന്റെ മുഖപ്രസം​ഗം. നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തീവ്രവാദികളെ ഭയന്നാകാമെന്ന് ലേഖനത്തിൽ പറയുന്നു. ജാ​ഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പ്രതിപക്ഷ നേതാവിന്റെ (Opposition Leader) പ്രസ്താവനയെയും വിമർശിക്കുന്നുണ്ട്.

കോൺ​ഗ്രസ് നേതാക്കളായ വിഡി സതീശൻ, പിടി തോമസ്, മുൻ എംഎൽഎ കെഎസ് ശബരീനാഥൻ എന്നിവരെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.  കെഎസ് ശബരീനാഥൻ നൂലിൽ കെട്ടിയിറക്കപ്പെട്ടവനാണെന്നും പാലായിലെ യൂത്ത് കോൺ​ഗ്രസുകാരെ (Congress) ശബരീനാഥന് അറിയണമെന്നില്ലെന്നും ലേഖനത്തിൽ പറയുന്നു.

ALSO READ: Narcotic Jihad: അപകടകരമായ ഒരു പ്രവണത ചൂണ്ടിക്കാട്ടി, പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം, ഒടുക്കം വിശദീകരണവുമായി പാലാ രൂപത

കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം കൂടി ഉൾപ്പെട്ടതാണ് എൽഡിഎഫ് (LDF). മുഖ്യമന്ത്രി പറയുന്നത് തന്നെയാണോ ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായമെന്ന് ജോസ് കെ മാണി വ്യക്തമാക്കണം. വിഡി സതീശന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ള ഘടകകക്ഷികളും അഭിപ്രായം വ്യക്തമാക്കണമെന്നും അല്ലാത്തവർ സതീശന് ഒപ്പമാണെന്ന് കരുതേണ്ടി വരുമെന്നും ലേഖനത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News