കോഴിക്കോട്: വീണ്ടും നിപ വൈറസ് ബാധയുടെ സംശയത്തെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചു. ഇവിടെയെത്തിയ ഉടനെ ഉന്നതതല യോഗം ചേർന്ന് മന്ത്രി തുടർനടപടികൾ തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. രാവിലെ 10:30നാണ് ഉന്നതതല യോഗം ചേരുന്നത്.
Also Read: Nipah alert: കോഴിക്കോട് നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
ഇതിനിടയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നത്. ഇയാളുടെ രണ്ട് മക്കളിൽ 9 വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ഈ കുട്ടി ആശുപത്രിയിൽ കഴിയുന്നത്. ഇത് കൂടാതെ 4 വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അതേസമയം മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് സൂചന. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ തുടക്കമായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
Also Read: കോഴിക്കോട് രണ്ട് അസ്വാഭാവിക പനി മരണങ്ങൾ; നിപ സംശയമെന്ന് ആരോഗ്യ വകുപ്പ്
പരിശോധനയ്ക്ക് അയച്ചിരിക്കുന്നതിന്റെ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇന്ന് ഉച്ചയോടെ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ന് ഉച്ചയോടെ ലഭിക്കുന്ന പരിശോധനാ ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും. നിപ സംശയത്തെ തുടർന്ന് ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: Shani Margi: ശനി നേർരേഖയിലേക്ക്.. ഈ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
ഇതിനിടെയിൽ നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. സൂക്ഷ്മമായി സമ്പര്‍ക്കപ്പട്ടിക തയാറാക്കാനാണ് അധികൃതരുടെ ശ്രമം. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...