തൃശ്ശൂരിൽ ഓയില്‍ മില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ഇരിങ്ങാലക്കുട നടവരമ്പിൽ ഉള്ള ഓയില്‍ മില്ലിലാണ് തീപിടുത്തത്തെ ഉണ്ടായത്. കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള 'കൽപ്പ ശ്രീ' വെളിച്ചെണ്ണ മില്ലിനാണ് തീ പിടിച്ചത്. പടർന്ന് പിടിച്ച തീ 4 മണിക്കൂറോളം സമയമെടുത്താണ് അണച്ചത്. ഇതുവരെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്.
മില്ലിൽ തീ പടർന്ന് പിടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട, ചാലക്കുടി, പുതുക്കാട്, മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളില്‍ നിന്നുള്ള 6 യൂണിറ്റ് ഫയർഫോഴ്സും, ഇരിങ്ങാലക്കുട പോലീസും നാട്ടുകാരും ചേർന്നാണ് മില്ലിലെ തീ അണച്ചത്. 4 മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ രാത്രി 12 മണിയോടെ ഷിഫ്റ്റ് പൂർത്തിയാക്കി ജീവനക്കാർ പോയിരുന്നു. അതിനാൽ ആരും തന്നെ മില്ലിൽ ഉണ്ടായിരുന്നില്ല.
5 ടണ്‍ കൊപ്രയും, 4 ടണോളം വെള്ളിച്ചെണ്ണയും മില്ലിൽ സ്റ്റോക്ക് ഉണ്ടായിരുന്നതായി ആണ് കണക്കുകൾ പറയുന്നത്. ഇതു മുഴുവന്‍ കത്തിനശിച്ചു. മില്ലിനും അനുബന്ധ ഉപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. തൊട്ടടുത്തുള്ള ബാങ്കിന്റെ തന്റെ സ്നാക്സ് യൂണിറ്റിലേക്കും കൊപ്ര സംഭരണ യൂണിറ്റിലേക്കും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മില്ലിനും അനുബന്ധ ഉപകരണങ്ങൾക്കും ഇൻഷുറൻസ് ഉള്ളതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. അതേസമയം തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. മില്ലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രേ അപകട കാരണം വ്യക്തമാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...