തിരുവനന്തപുരം: Doctors Strike Called Off: ഇന്ന് നടത്താനിരുന്ന പിജി ഡോക്ടര്‍മാരുടെ സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്.
പിജി ഡോക്ടർമാരുടെ കുറവ് നികത്താമെന്ന ആരോഗ്യമന്ത്രിയുടെ (Veena George) ഉറപ്പിന്റെ പുറത്താണ് സമരം പിൻവലിച്ചത്. ഇതിനായി നോൺ - അക്കാദമിക് റെസിഡന്റ് ഡോക്ടർമാരെ നൽകാമെന്ന സർക്കാർ നിർദേശം സമരക്കാർ അംഗീകരിക്കുകയായിരുന്നു.
Also Read: Sorcery: ത്വക്ക് രോഗത്തിന് മന്ത്രവാദ ചികിത്സ; കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം
ആരോഗ്യമന്ത്രി വീണ ജോർജ്ജുമായി (Health Minister) പിജി ഡോക്‌ടർമാർ നടത്തിയ ചർച്ചയിൽ ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കുമെന്ന ഉറപ്പ് മന്ത്രി നൽകിയിട്ടുണ്ട്. നീറ്റ് - പിജി പ്രവേശനം നീളുന്നതിന് എതിരെയായിരുന്നു സമരം. കൂടാതെ പിജി അഡ്മിഷൻ വൈകിയത് കാരണമുണ്ടായ ഡോക്ടർമാരുടെ കുറവും അമിതജോലി ഭാരവും സമരത്തിന് കാരണമായി.
ഇതിനിടയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സർക്കാർ ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിത കാല നിൽപ്പ് സമരം ഇന്ന് ആരംഭിക്കും. ഡോക്‌ടർമാർ സമരം നടത്തുന്നത് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ്. സമരം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ്.
Also Read: PA Muhammed Riyas | മഴ കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്
നിലവിൽ ശമ്പള വർദ്ധനവിലെ അപാകതയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ സമരത്തിലാണ്. നിരാഹാരം അനുഷ്ഠിച്ചും പഠനം നിർത്തിവെച്ചുമാണ് സമരം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...