കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ (Central government) കൊണ്ടു വന്ന ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. 'ഗര്‍ഭച്ഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണം' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബലാത്സംഗം നടന്നാൽ പോലും ഗര്‍ഭച്ഛിദ്രത്തെ ന്യായീകരിക്കാനാവില്ലലെന്നാണ് ലേഖനത്തിൽ വ്യക്തമാക്കുന്നത്. 24 ആഴ്ച വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കത്തോലിക്ക സഭയുടെ വിമര്‍ശനം.
മനുഷ്യജീവന് നശിപ്പിക്കുന്നതിനെ സാധൂകരിക്കുന്ന ഗര്‍ഭച്ഛിദ്ര നയമത്തില്‍ ഗൗരവമേറിയ ധാര്‍മിക പ്രശ്‌നമുണ്ടെന്നും മനുഷ്യജീവന് മനഃപൂര്‍വ്വം ഹാനിവരുത്തുന്ന ഏതൊരു പ്രവൃത്തിയും തെറ്റാണെന്ന അടിസ്ഥാന തത്വം ഇവിടെ ലംഘിക്കപ്പെടുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ''ദേദഗതികളുടെ പ്രാബല്യത്തിലായിരിക്കുന്ന പുതിയ ഗര്‍ഭച്ഛിദ്ര നിയമത്തിലൂടെ ഗര്‍ഭഛിദ്രം കൂടുതല്‍ എളുപ്പവും അതിനുള്ള സാധ്യതകള്‍ കൂടുതല്‍ വിപുലവുമാക്കിയിരിക്കുന്നു. ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവനും മൗലിക അവകാശങ്ങള്‍ക്കും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യ പ്രഖ്യാപിക്കപ്പെട്ടതിന്റെ 72ാം വര്‍ഷമാണ് വര്‍ഷംതോറും കോടിക്കണക്കിന് ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ നശിപ്പിക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് പുതിയ ഗര്‍ഭച്ഛിദ്ര ഭേദഗതി നിയമം നടപ്പിലാക്കിയിരിക്കുന്നത്,' എന്നാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.
വിവാഹേതര ബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികള്‍ പരാജയപ്പെട്ടതുകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിത ഗര്‍ഭമാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ലേഖനത്തില്‍ പറയുന്നു. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗര്‍ഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു. മനുഷ്യജീവന് മഹത്വവും വിലയും കല്‍പിക്കുന്നുണ്ടെങ്കില്‍ കേന്ദ്രം നിയമം പിന്‍വലിക്കണമെന്നാണ് ലേഖനത്തിൽ പറയുന്നത്.
ALSO READ: Pregnant Woman Gang rape case: ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, പ്രതികള്‍ പിടിയില്‍
പ്രത്യേക സാഹചര്യങ്ങളിൽ അബോർഷന് അനുമതി നൽകിക്കൊണ്ട് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമങ്ങൾ കേന്ദ്രം പരിഷ്കരിച്ചിരുന്നു. ലൈംഗികാതിക്രമം/ബലാത്സംഗം അല്ലെങ്കിൽ ലൈംഗിക ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾ, പ്രായപൂർത്തിയാകാത്തവർ, ഗർഭകാലത്ത് വിധവകൾ അല്ലെങ്കിൽ വിവാഹമോചനം നേടിയവർ, ശാരീരിക വൈകല്യങ്ങൾ ഉള്ളവർ എന്നിവർക്കാണ് ഗർഭച്ഛിദ്ര കാലയളവ് വർദ്ധിപ്പിച്ചത്.
മാനസികരോഗമുള്ള സ്ത്രീകൾ, ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾക്ക് കാരണമായേക്കാവുന്ന ഗർഭസ്ഥ ശിശു, തുടങ്ങിയ അവസ്ഥയിലുള്ള സ്ത്രീകൾക്ക് സർക്കാർ നിശ്ചയിച്ച പുതിയ നിയമപ്രകാരം 24 ആഴ്ചകളിൽ ഗർഭച്ഛിദ്രം നടത്താൻ സാധിക്കും. ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായാണ് ഉയർത്തിയത്. കുട്ടിയുടെയോ അമ്മയുടെയോ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമേ 24 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം അനുവദിക്കൂ.
ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും. പ്രത്യേക കേസുകളിൽ ഗർഭച്ഛിദ്രത്തിനായി സ്ത്രീകൾ നടത്തുന്ന അഭ്യർത്ഥനകൾ സംസ്ഥാന മെഡിക്കൽ ബോർഡ് അവലോകനം ചെയ്യുകയും അഭ്യർത്ഥന ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുകയും വേണം. ഇത്തരം കേസുകളിൽ ഗർഭഛിദ്രം വേണമോയെന്ന് തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താം.
എല്ലാ സുരക്ഷയോടെയുമാണ് ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണം എന്നും പുതിയ നിയമം നിർദേശിക്കുന്നു. 24 ആഴ്ചയ്ക്ക് മുകളിലേക്കുള്ള ഗർഭഛിദ്രത്തിന് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ് അപേക്ഷ പരിഗണിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...