കൽപ്പറ്റ: പുൽപ്പള്ളിയിൽ വീണ്ടും കടുവാ ആക്രമണം. മുള്ളന്‍കൊല്ലി ചാമപ്പാറ ശിവപുരം പ്ലാവനാക്കുഴിയില്‍ ജോണിന്റെ പശുവാണ് ആക്രമണത്തിന് ഇരയായത്. ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ച വനപാലകർ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. തോട്ടത്തില്‍ കെട്ടിയിരുന്ന പശുവിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പശുവിന്റെ കഴുത്തിനും തലയ്ക്കും സാരമായ പരിക്കേറ്റിറ്റുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പോലീസും സ്ഥലത്തെത്തി. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ പശുവിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
ALSO READ: വിഴിഞ്ഞത്ത് ഡീസൽ മോഷണ സംഘം പിടിയിൽ; നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു
പ്രദേശത്ത് വനപാലകര്‍ രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊളവള്ളിയില്‍ പാടത്ത് മേയാന്‍ വിട്ടിരുന്ന ആടിനെ കടുവ കൊന്നിരുന്നു. ഈ മേഖലയോട് ചേര്‍ന്നാണ് കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും നാട്ടുകാര്‍ കണ്ടത്. പ്രദേശത്തെ ആശങ്കയിലാക്കിയ കടുവയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളറടയിൽ പട്ടാപ്പകൽ കട കുത്തിത്തുറന്ന് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ പട്ടാപ്പകൽ കട കുത്തി തുറന്ന് മോഷണം. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പനച്ചമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന അനിൽകുമാറിന്റെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലാണ് സംഭവം.
ഹെൽമറ്റ് ധരിച്ച് പൾസർ ബൈക്കിലെത്തിയ മോഷ്ടാവ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മേശ കുത്തി തുറന്നായിരുന്നു മോഷണം നടത്തിയത്. സംഭവ സമയം അനിൽകുമാർ ഉച്ചയൂണിന് വേണ്ടി വീട്ടിൽ പോയിരിക്കുകയായിരുന്നു. ഈ സമയങ്ങളിൽ സാധാരണ ഷട്ടറിട്ട് പോകുന്നത് പതിവില്ല.
നീല ഷർട്ടും ഹെൽമെറ്റും ധരിച്ച് ബൈക്കിൽ എത്തിയ മോഷ്ടാവ് കടയുടെ മുന്നിൽ കാത്തു നിന്ന ശേഷം പണം കവർന്ന് കാരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്നു. ഒരു ലക്ഷത്തിൽ അധികം രൂപയാണ് നഷ്ടമായതെന്ന് അനിൽകുമാർ വെള്ളറട പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപകമാക്കി. രണ്ട് ദിവസം മുമ്പ് കത്തിപ്പാറ നന്ദുവിന്റെ വീട്ടിൽ നിന്നും പട്ടാപ്പകൽ റബ്ബർ ഷീറ്റുകൾ കവർന്ന സംഭവവും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.