Thiruvananthapuram: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി UDF.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ജൂലൈ 10നാണ് UDF നടത്തുന്ന "കുടുംബ സത്യഗ്രഹം" (UDF Protest). 10ന് രാവിലെ 10 മുതല്‍ 11 മണി വരെ വീടുകള്‍ക്കു മുന്നിലാണ് "കുടുംബ സത്യഗ്രഹം" നടത്തുക. പ്രതിപക്ഷ നേതാവ് വിഡി സതീശനും യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസനുമാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
'പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിലൂടെ ( Petrol Diesel Price Hike) കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ടതെന്ന് UDF നേതാക്കള്‍ വ്യക്തമാക്കി. നികുതിക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.
ഗാര്‍ഹിക പാചകവാതകത്തിന് 25.50 രൂപയും, വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
ഫെബ്രുവരിയില്‍ മൂന്നുതവണയായി 100 രൂപയാണ് പാചക വാതകത്തിന് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ എട്ടുതവണയായി ഗാര്‍ഹിക സിലിണ്ടറിന് 240.50 രൂപ വര്‍ധിപ്പിച്ചു. അതേസമയം, വാണിജ്യ സിലിണ്ടര്‍ വില കൂടിയത് ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും പ്രതിസന്ധിയിലാക്കും.
കൂടാതെ, കഴിഞ്ഞ ഒരുവര്‍ഷമായി പാചകവാതക സബ്സിഡി നല്‍കുന്നില്ല. മുഴുവന്‍ പണവും ഉപയോക്താവ് തന്നെ നല്‍കണം. 12 സിലിണ്ടറാണ് സബ്സിഡിയോടെ ഒരുവര്‍ഷം നല്‍കിയിരുന്നത്.
Also Read: Petrol Diesel Price Kerala: പെട്രോളിന് 35 പൈസ,ഡീസലിന് 29 പൈസ ഇന്ന് ഇന്ധന വില കൂടിയത് ഇങ്ങിനെ
പെട്രോളിനും ഡീസലിനും ഇതേ രീതിയില്‍ ഓരോ ദിവസവും വില വര്‍ദ്ധിപ്പിക്കുകയാണ്. ഈ വര്‍ഷം ആറുമാസത്തിനിടെ ഇതുവരെ 55 തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍, കേന്ദ്രസര്‍ക്കാര്‍ 300% നികുതിയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ പെട്രോളിന്റെ ഉത്പന്നവില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്രസംസ്ഥാന നികുതികളും, സെസുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA